രാഷ്ട്രീയ തൊട്ടുകൂടായ്മ അസ്വീകാര്യം: പ്രധാനമന്ത്രി നരേന്ദ്ര മോഡി

 


ഡെല്‍ഹി: (www.kvartha.com 18/07/2015) പ്രത്യയശാസ്ത്രപരമായ ചിന്താധാരകള്‍ കൊണ്ട് ഇന്ത്യയുടെ പാരമ്പര്യത്തെ ഭിന്നിപ്പിക്കാനാവില്ലെന്ന്, രാഷ്ട്രീയ തൊട്ടുകൂടായ്മയെ നിരാകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു.

മുന്‍കാല നേതാക്കളെല്ലാം തന്നെ രാഷ്ട്രത്തിന്റെ നല്ലതിനു വേണ്ടി പരിശ്രമിച്ചതിനാലാണ് അവരെ നാം ആദരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഗിര്‍ധരി ലാല്‍ ദോഗ്രയുടെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ജമ്മു യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയ തൊട്ടുകൂടായ്മ അസ്വീകാര്യം: പ്രധാനമന്ത്രി നരേന്ദ്ര മോഡിദേശസ്‌നേഹത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗിര്‍ധരിലാല്‍ ദോഗ്ര പൊതു ജീവിതത്തില്‍
പ്രവേശിച്ചതെന്ന് അദ്ദേഹത്തിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 26 പ്രാവശ്യം ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വീകാര്യതയും, പരിചയവും, ജോലിയോടുളള ആത്മസമര്‍പ്പണവും വെളിവാക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെക്കുറിച്ചുളള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഈദ് ആശംസകളും നേര്‍ന്നു.

ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫതി മുഹമ്മദ് സെയ്യീദ്, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, ഡോ. ജിതേന്ദ്ര സിംഗ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ഡോ. കരണ്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


Keywords:  PM: Political discrimination not acceptable, New Delhi, Narendra Modi, Jammu, Kashmir, Politics, Inauguration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia