ഡല്‍ഹി പ്രചാരണത്തിന് കൊഴുപ്പേകാന്‍ മോഡിയും; ആം ആദ്മി പിന്നില്‍നിന്ന് കുത്തുന്നവര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കേജരിവാളിനേയും മോഡി രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ കാര്യങ്ങള്‍ പറഞ്ഞ എ.എ.പി ഡല്‍ഹിയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്നും മോഡി ആരോപിച്ചു. കര്‍കര്‍ദൂമ കോര്‍ട്ട് കോമ്പ്‌ലക്‌സിന് സമീപമുള്ള സിബിഡി ഗ്രൗണ്ടില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.

മുന്നോളം റാലികളില്‍ വരും ദിവസങ്ങളില്‍ മോഡി പ്രചാരണത്തിനെത്തും. ദ്വാരകയില്‍ ഞായറാഴ്ചയും ഫെബ്രുവരി 3ന് രോഹിണിയിലും 4ന് വടക്കന്‍ ഡല്‍ഹിയിലുമാണ് റാലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹി പ്രചാരണത്തിന് കൊഴുപ്പേകാന്‍ മോഡിയും; ആം ആദ്മി പിന്നില്‍നിന്ന് കുത്തുന്നവര്‍ഒരുവര്‍ഷം മുന്‍പ് ഡല്‍ഹിയിലെ ജനങ്ങള്‍ ചില സ്വപ്നങ്ങളോടെ വോട്ട് ചെയ്തു. എന്നാല്‍ അവര്‍ നിങ്ങളെ ചതിച്ചു. നിങ്ങളെ അസ്ഥിരതയിലേയ്ക്ക് തള്ളിവിട്ടു മോഡി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയാണ് ശ്രദ്ധാകേന്ദ്രം. ഇന്ത്യ ലോകത്തെ എങ്ങനെ കാണുമെന്നതിന്റെ പ്രതിഫലനമായിരിക്കും ഡല്‍ഹിയില്‍ കാണുക മോഡി കൂട്ടിച്ചേര്‍ത്തു.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെ പ്രശംസിക്കാനും മോഡി മറന്നില്ല. മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ള ഒരാളെയാണ് ഡല്‍ഹിക്കാവശ്യം. കിരണ്‍ ബേദിയാണ് അതിന് അനുയോജ്യയായ ആളെന്നും മോഡി പറഞ്ഞു.

SUMMARY: Prime Minister Narendra Modi on Saturday launched a scathing attack on the Aam Aadmi Party calling it a party of 'big talkers' and accusing it of 'backstabbing' the people of Delhi in the last assembly elections.

Keywords: PM Modi, Delhi Assembly Poll, Aam Aadmi Party, Arvind Kejriwal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia