WhatsApp Channel | 17 ലക്ഷം ഫോളോവേഴ്‌സുമായി നരേന്ദ്ര മോദിയുടെ വാട്സ് ആപ് ചാനല്‍; പുതിയ ഫീചറില്‍ മുഖ്യമന്ത്രി പിണറായി വിജയനും സാന്നിധ്യം, ആദ്യ പോസ്റ്റ് ഇങ്ങനെ
Sep 21, 2023, 19:33 IST
ന്യൂഡെല്‍ഹി: (www.kvartha.com) മെറ്റയുടെ ഏറ്റവും പുതിയ ഫീചറായ വാട്സ്ആപ് ചാനലില്‍ 17 ലക്ഷം ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ച് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം ആളുകളാണ് മോദിയെ വാട്‌സ് ആപ് ചാനലില്‍ ഫോളോ ചെയ്തത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റികറുകള്‍ തുടങ്ങിയവ ഫോളോവേഴ്‌സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകള്‍ ആദ്യം തുടങ്ങിയവരില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിരവധി പ്രമുഖര്‍ ഇതിനോടകം വാട്‌സ് ആപ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. വാട്‌സ് ആപ് മെസേജിങ് സംവിധാനം പുതുതായി അവതരിപ്പിച്ച വാട്‌സ് ആപ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. 2500ഓളം ഫോളവേഴ്‌സാണ് നിലവില്‍ മുഖ്യമന്ത്രിയുടെ വാട്‌സ് ആപ് ചാനലിന് വന്നിട്ടുള്ളത്. 'ചാനല്‍ പിന്തുടരൂ' എന്ന സന്ദേശമാണ് ചാനലില്‍ ആദ്യം പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിനെ 51 ലക്ഷം ആളുകളാണ് നിലവില്‍ വാട്‌സ് ആപ് ചാനലില്‍ പിന്തുടരുന്നത്. അതേപോലെ അക്ഷയ് കുമാറിന് 41 ലക്ഷവും കത്രീന കൈഫിന് 84 ലക്ഷവും ആരാധകരുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖര്‍ വാട്‌സ് ആപ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്.
വാട്സ്ആപ് ചാനലില്‍ ചേരാനായി WhatsApp-ലേക്ക് പോയി 'അപ്ഡേറ്റുകള്‍' ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. സ്‌ക്രീനിന്റെ താഴെയുള്ള 'ചാനലുകള്‍ കണ്ടെത്തുക' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് കാണാം. കൂടാതെ വലത് കോണിലുള്ള 'സെര്‍ച്' ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വിവിധ ചാനലുകള്‍ കണ്ടെത്താം. ചേരുന്നതിന്, ചാനലിന്റെ പേരിന് അടുത്തുള്ള '+' ഐകണ്‍ ടാപ് ചെയ്യുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.