Video | ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ സഫാരി നടത്തി നരേന്ദ്ര മോദി; കാക്കി പാന്റും കറുത്ത തൊപ്പിയും ധരിച്ച് കിടിലന്‍ ലുകിലുള്ള വീഡിയോ വൈറല്‍

 


മൈസൂറു: (www.kvartha.com) 'പ്രോജക്ട് ടൈഗര്‍' പദ്ധതിയുടെ 50-ാം വാര്‍ഷിക ചടങ്ങില്‍ കടുവ സെന്‍സസ് റിപോര്‍ട് പുറത്തിറക്കുന്നതിന് മുന്നോടിയായി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ സഫാരി നടത്തി  പ്രധാനമന്ത്രി നരേന്ദ്ര മോദി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ലാഷ് ടീഷര്‍ട്, ജാകറ്റ് എന്നിവ ധരിച്ച്  കടുവ സങ്കേതത്തില്‍ സഫാരി നടത്തിയ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി ഏഴ് വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ബിഗ് കാറ്റ്‌സ് അലയന്‍സിനും (ഐബിസിഎ) പ്രധാനമന്ത്രി ഇവിടെ തുടക്കമിടും. ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. 

കടുവ സംരക്ഷണത്തില്‍ സര്‍കാര്‍നയം വ്യക്തമാക്കുന്ന 'അമൃത് കാല്‍' പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും. രാവിലെയാണ് ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ മോദി സഫാരി നടത്തിയത്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം സന്ദര്‍ശിക്കും. 

Video | ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ സഫാരി നടത്തി നരേന്ദ്ര മോദി; കാക്കി പാന്റും കറുത്ത തൊപ്പിയും ധരിച്ച് കിടിലന്‍ ലുകിലുള്ള വീഡിയോ വൈറല്‍


മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ നേടിയ 'ദ് എലിഫന്റ് വിസ്പറേഴ്‌സിലെ' ആനക്കാരായ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ചയുമുണ്ട്. വീണ്ടും മൈസൂറിലേക്ക് മടങ്ങിയെത്തിയാണ് റിപോര്‍ട് പുറത്തിറക്കുക.

'പ്രോജക്ട് ടൈഗര്‍' എന്ന പേരില്‍ ഇന്‍ഡ്യയില്‍ കടുവകളെ സംരക്ഷിക്കാന്‍ സര്‍കാര്‍ പുതിയ പദ്ധതി കൊണ്ടുവന്നത് 1973ലാണ്. അന്ന് രാജ്യത്ത് 9 കടുവാസംരക്ഷണ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇന്നത് 53 എണ്ണമായി ഉയര്‍ന്നു. 1970ലാണ് ഇന്‍ഡ്യയില്‍ കടുവാവേട്ട നിരോധിച്ചത്.

Keywords:  News, National, National-News, Prime Minister, Narendra Modi, PM, Tiger, Animal, Zoo, National Park, Video, Social Media, Twitter,  PM Modi To Release Tiger Numbers, Mark 50 Years Of 'Project Tiger' In Mysuru. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia