പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ 10മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക് ഡൗണിനെ കുറിച്ചുള്ള കാര്യങ്ങള്‍ അപ്പോള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com 13.04.2020) പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ പത്തു മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധത്തിനായുള്ള 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പ്രധാനമന്ത്രി അറിയിക്കും. ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീളാനാണു സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ 10മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക് ഡൗണിനെ കുറിച്ചുള്ള കാര്യങ്ങള്‍ അപ്പോള്‍ അറിയാം

ചില മേഖലകളില്‍ ഇളവു നല്‍കിയേക്കും. മാര്‍ച്ച് 24-നു പ്രഖ്യാപിച്ച ലോക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കുകയാണ്. ലോക്ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിരുന്നില്ല. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉന്നയിച്ചത്. ഒഡീഷ, പഞ്ചാബ് തുടങ്ങി ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തിട്ടുണ്ട്.




ഘട്ടംഘട്ടമായി നിയന്ത്രങ്ങള്‍ നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ചില മേഖലകളില്‍ ഇളവുകളോടെയായിരിക്കും രണ്ടാംഘട്ട ലോക്ക്ഡൗണ്‍ എന്നാണ് സൂചന. എന്നാല്‍ ഏതൊക്കെ മേഖലകളിലാവും ഇതെന്ന് വ്യക്തമല്ല. പല സംസ്ഥനങ്ങളിലും വിളവെടുപ്പ് നടക്കുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്കും അതുപോലെ നിര്‍മാണ മേഖലയ്ക്കും ഇളവുനല്‍കുമെന്നാണ് കരുതുന്നത്.




അടച്ചിടല്‍ തുടരുന്ന വേളയില്‍ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കില്ല. റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യത. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള ചുവപ്പ്, അല്പം കുറവുള്ള മഞ്ഞ, സുരക്ഷിതമായ പച്ച എന്നിങ്ങനെ മൂന്നു മേഖലകളാണുണ്ടാവുക.

Keywords:  PM Modi to address nation at 10 am tomorrow as states push Centre for lockdown extension, New Delhi, News, Politics, Lockdown, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia