മോഡി ചൈനയിലേയ്ക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 28/01/2015) ഇന്ത്യാ യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെ അയല്‍ രാജ്യമായ ചൈനയുമായി സൗഹൃദം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം ഉടനെയുണ്ടാകുമെന്നാണ് സൂചന.

മോഡി ചൈനയിലേയ്ക്കുംവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈനയിലെത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും. മോഡിയുടെ ചൈന സന്ദര്‍ശനത്തിന്റെ തീയതിയുടെ കാര്യത്തിലും തീരുമാനമാകും.

ജനുവരി 31നാണ് സുഷമ സ്വരാജ് ബീജിംഗിലേയ്ക്ക് തിരിക്കുന്നത്. നാലു ദിവസത്തെ സന്ദര്‍ശനമാണ് സുഷമയുടേത്.

ചൈന സന്ദര്‍ശനവേളയില്‍ തന്നെ ടിബറ്റിലെ കൈലാസ് മാനസരോവറിലേയ്ക്കും യാത്ര ചെയ്യണമെന്നാണ് മോഡിയുടെ ആഗ്രഹം. ഈ രണ്ട് കാര്യങ്ങളും സുഷമയുടെ ചൈന സന്ദര്‍ശനത്തിന് ശേഷം തീരുമാനിക്കും.

SUMMARY: After taking the Indo-US ties to a new heights following US President Barack Obama's visit to India, Prime Minister Narendra Modi's next move could be to boost ties with China.

Keywords: China, Prime minister, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia