ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പിച്ചു

 


ഹൈദരാബാദ്: (www.kvartha.com 05.02.2022) പതിനൊന്നാം നൂറ്റാണ്ടിലെ ഭക്തസന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പിച്ചു. ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏകര്‍ വരുന്ന കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 'പഞ്ചലോഹം' കൊണ്ടാണ് 216 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളില്‍ ഒന്നാണിത്.

ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പിച്ചു

രാമാനുജാചാര്യരുടെ പ്രതിമ അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം ഉദ്ഘോഷിച്ചത് എന്താണോ അത് ലോകത്തെ നയിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ബസന്ത് പഞ്ചമി ദിനത്തിലാണ് രാമാനുജാചാര്യരുടെ പ്രതിമ സമര്‍പിച്ചത്. ഇന്‍ഡ്യയുടെ പൗരാണിക സംസ്‌കാരത്തെ വീണ്ടും ശക്തിപ്പെടുത്തുന്നതാണ് പ്രതിമ. രാമാനുജാചാര്യര്‍ വര്‍ഷങ്ങളോളം യാത്ര ചെയ്തും പഠിച്ചും നേടിയത് ഇനി ഇവിടെ ലഭിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

'ഭദ്ര വേദി' എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ കെട്ടിടത്തില്‍ ഒരു ഡിജിറ്റല്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ശ്രീരാമാനുജാചാര്യരുടെ കൃതികളും തത്ത്വചിന്തകളും വിവരിക്കുന്ന ഒരു വിദ്യാഭ്യാസ ഗാലറിയും ഒരു തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ശ്രീരാമാനുജാചാര്യയുടെ 1000-ാം ജന്മവാര്‍ഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹണത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2014ലാണ് ഇതിന് തറക്കല്ലിട്ടത്. 1,000 കോടി രൂപയുടെ പദ്ധതി പൂര്‍ണമായും ആഗോളതലത്തില്‍ ഭക്തരില്‍ നിന്നുള്ള സംഭാവനകളില്‍ നിന്നാണ്.

Keywords: PM Modi Inaugurates 216-Foot 'Statue Of Equality' In Hyderabad, Hyderabad, News,Prime Minister, Inauguration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia