'ബാഹു'വില്‍ വാക്സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'; രാജ്യത്ത് ഇതുവരെ ബാഹുബലിയായത് 40 കോടിയിലേറെപേരെന്ന് പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 19.07.2021) 'ബാഹു' (കൈ)വില്‍ വാക്സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'യായി മാറുമെന്നും രാജ്യത്ത് ഇതുവരെ ഇങ്ങനെ ബാഹുബലിയായത് 40 കോടിയിലേറെപേരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.

ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയാണിത്. അതുകൊണ്ട് പാര്‍ലമെന്റില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ കോവിഡ് വിഷയത്തിന് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേരാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ബാഹു'വില്‍ വാക്സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'; രാജ്യത്ത് ഇതുവരെ ബാഹുബലിയായത് 40 കോടിയിലേറെപേരെന്ന് പ്രധാനമന്ത്രി

ഏറ്റവും രൂക്ഷമായ, മൂര്‍ചയേറിയ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാണ് എല്ലാ എംപിമാരോടും പറയാനുള്ളതെന്നും മോദി പറഞ്ഞു. എന്നാല്‍ അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ സര്‍കാരിന് മറുപടി പറയാനുള്ള അവസരവും നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയിക്കുമെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പ്രാമുഖ്യം കോവിഡ് പ്രതിരോധത്തിനും അതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കുമായിരിക്കണം. പോരായ്മകള്‍ തിരുത്തുന്നതിന് എല്ലാ എംപിമാരും പുതിയ കാഴ്ചപ്പാടോടെ കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കണം. കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചൊവ്വാഴ്ച നടക്കുന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു.

Keywords:  PM Modi dubs vaccinated people as 'Bahubali', says over 40 crore vaccinated, New Delhi, News, Politics, Meeting, Prime Minister, Narendra Modi, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia