പ്രധാ­ന­മ­ന്ത്രിയും പാ­ക് ആ­ഭ്യ­ന്ത­ര മ­ന്ത്രിയും ത­മ്മി­ല്‍ കൂ­ടി­ക്കാഴ്­ച ന­ടത്തും

 


പ്രധാ­ന­മ­ന്ത്രിയും പാ­ക് ആ­ഭ്യ­ന്ത­ര മ­ന്ത്രിയും ത­മ്മി­ല്‍ കൂ­ടി­ക്കാഴ്­ച ന­ടത്തും
ന്യൂ­ഡല്‍ഹി: ഇ­ന്ത്യാ സ­ന്ദര്‍ശ­നം ന­ട­ത്തു­ന്ന പാ­ക് ആ­ഭ്യ­ന്ത­ര­മന്ത്രി റ­ഹ്മാന്‍ മാ­ലി­കും പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സി­ഗും ത­മ്മി­ല്‍ ശ­നി­യാ­ഴ്­ച കൂ­ടി­ക്കാഴ്­ച ന­ട­ത്തും. ലോക്‌­സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍മേനോന്‍ എന്നിവരു­മായും മാലിക് കൂടിക്കാഴ്ച നട­ത്തും.

ഹാഫിസ് സെയ്­ദിനെതിരെ ഇന്ത്യ തെളിവുകള്‍ നല്‍കി­യാല്‍ അ­ദ്ദേ­ഹ­ത്തി­നെ­തിരെ നടപടി സ്വീക­രി­ക്കാന്‍ ത­യ്യാ­റാ­ണെന്ന് റ­ഹ്മാന്‍ മാ­ലിക് വ്യ­ക്ത­മാ­ക്കിയിട്ടു­ണ്ട്. ഇ­ന്ത്യ­യ്ക്കും പാ­കി­സ്­താനും ഇ­ട­യി­ലുള്ള വിസ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള കരാ­റിലും റഹ്മാന്‍ മാലികും സുശീല്‍കുമാര്‍ ഷിന്‍ഡെയും ഒപ്പുവെച്ചു.

വി­സ ഇള­വ് ല­ഭി­ക്കു­ന്ന­വര്‍­ക്ക് പാ­കി­സ്­താ­നില്‍ അഞ്ച് സ്ഥലങ്ങള്‍ വരെ സന്ദര്‍ശി­ക്കാം. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ വിസ, വ്യവസായികള്‍ക്കും വിനോദസഞ്ചാരികള്‍­ക്കു­മുള്ള ഇളവ് എന്നിവയാണ് പുതിയ വിസകരാറിലെ പ്രധാന പ്രഖ്യാപനങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പാ­കിസതാന്‍ ഇത്തവണ വാക്കു പാലിക്കുമെന്ന് കരുതു­ന്ന­തായി ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പ­റഞ്ഞു.

Keywords: Prime Minister, Manmohan Singh, New Delhi, India, Visit, Lok Sabha, Visa, Pakistan, Sushma Swaraj,National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia