ന്യൂഡല്‍ഹി: സ്വകാര്യ വിമാനകമ്പനി മേധാവികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടികാഴ്ച നടത്തി. കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ഇവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍, ഇന്‍ഡിഗോ പ്രമോട്ടര്‍ രാഹുല്‍ ഭാട്ടിയ, സ്‌പൈസ് ജെറ്റ് സിഇഒ നീല്‍ മില്‍, ഗോ എയര്‍ ഉടമ ജേ വാഡിയ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വിദേശ കമ്പനികള്‍ക്ക് രാജ്യത്തെ സ്വകാര്യ വിമാനകമ്പനികളില്‍ ഓഹരിപങ്കാളിത്തം അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഇവര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം.
Keywords: Manmohan Singh, Pvt Airways,Chiefs, Meet, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.