മഅദനിക്ക് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

 


ADVERTISEMENT

മഅദനിക്ക് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍മഅദനിക്കു വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഭ്യന്തര സെക്രട്ടറി പുലോക് ചാറ്റര്‍ജിക്കു നിര്‍ദേശം നല്‍കി.

മഅദനിയുടെ മാതാപിതാക്കള്‍ ചെങ്ങന്നൂരിലെത്തി തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉന്നയിച്ച ആവശ്യം മാനിച്ചാണ് പ്രധാനമന്ത്രിയുടെ നടപടി. അടിയന്തിര ചികിത്സ നല്‍കിയില്ലെങ്കില്‍ മഅദനിയുടെ ജീവന്‍തന്നെ അപകടത്തിലാകാവുന്ന സ്ഥിതിയാണുള്ളതെന്ന് കൊടിക്കുന്നില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. വിചാരണ തടവുകാരന് മതിയായ ചികിത്സ നല്‍കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. മഅദനിക്ക് മതിയായ ചികില്‍സയും നീതിപൂര്‍വകമായ വിചാരണയും ഉറപ്പാക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ആഭ്യന്തരമന്ത്രി ആര്‍. അശോക എന്നിവരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

മഅദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വികാരവും പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഅദനിക്കെതിരെ നിയമനടപടികള്‍ മുന്നോട്ടുപോകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍, അതിന്റെ പേരില്‍ വിദഗ്ദ്ധ ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

Keywords: Abdul Nasar Madani, Treatment, Prime Minister, New Delhi, Bangalore, PDP, Manmohan Singh, Accident, Karnataka, Chief Minister, National, PM intervenes in Madan's treatment.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia