Vande Bharat | ഡെല്‍ഹി - ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; അജ്മീറിലേക്കടക്കം യാത്രക്കാര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ജയ്പുരിനും ഡെല്‍ഹി കന്റോണ്‍മെന്റിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ജയ്പുരിനും ഡെല്‍ഹിയ്ക്കുമിടയിലുള്ള യാത്ര സുഗമമാക്കുക മാത്രമല്ല, രാജസ്ഥാനിലെ വിനോദസഞ്ചാരവ്യവസായത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ ലഭിച്ചതിന് രാജസ്ഥാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തീര്‍ഥരാജ് പുഷ്‌കര്‍, അജ്മീര്‍ ഷെരീഫ് തുടങ്ങിയ വിശ്വാസകേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരത്തിനും ട്രെയിന്‍ സര്‍വീസ് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Vande Bharat | ഡെല്‍ഹി - ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; അജ്മീറിലേക്കടക്കം യാത്രക്കാര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാം

കഴിഞ്ഞ രണ്ടുമാസത്തിനിടെ, ഡെല്‍ഹി-ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ ആറു വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ അവസരം ലഭിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, മുംബൈ-സോലാപൂര്‍, മുംബൈ-ഷിര്‍ദി, റാണി കമലാപതി-ഹസ്രത്ത് നിസാമുദീന്‍, സെക്കന്ദരാബാദ്-തിരുപ്പതി, ചെന്നൈ - കോയമ്പത്തൂര്‍ എന്നീ വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ സര്‍വീസ് തുടങ്ങിയത് ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിച്ചതു മുതല്‍ ഏകദേശം 60 ലക്ഷം പൗരന്മാര്‍ യാത്ര ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിര്‍മാണ വൈദഗ്ധ്യം, സുരക്ഷ, വേഗത, മനോഹരമായ രൂപകല്‍പ്പന എന്നിവ കണക്കിലെടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് എക്‌സ്പ്രസിനെ പൗരന്മാര്‍ വളരെയധികം അഭിനന്ദിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, എക്‌സ്പ്രസ് ട്രെയിന്‍ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ സെമി ഓട്ടോമാറ്റിക് ട്രെയിനാണെന്നും ലോകത്തിലെ ആദ്യത്തെ ഒതുക്കമുള്ളതും കാര്യക്ഷമവുമായ ട്രെയിനുകളിലൊന്നാണെന്നും പറഞ്ഞു.

ജയ്പൂരിനും ഡല്‍ഹി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനുമിടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പതിവ് സര്‍വീസ് ഏപ്രില്‍ 13ന് ആരംഭിക്കും. ജയ്പുര്‍, അല്‍വാര്‍, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളോടെ അജ്മീറിനും ഡല്‍ഹി കന്റോണ്‍മെന്റിനുമിടയില്‍ ഇടയില്‍ സര്‍വീസ് നടത്തും. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അജ്മീറിനും ഡല്‍ഹി കന്റോണ്‍മെന്റിനുമിടയിലുള്ള ദൂരം അഞ്ച് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് ഓടിയെത്തും. ഇതേ പാതയിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസ്, ഡല്‍ഹി കന്റോണ്‍മെന്റില്‍ നിന്ന് അജ്മീറിലെത്താന്‍ ആറ് മണിക്കൂര്‍ 15 മിനിറ്റാണെടുക്കുന്നത്.

അജ്മീര്‍-ഡെല്‍ഹി കന്റോണ്‍മെന്റ് ഹൈ റൈസ് ഓവര്‍ഹെഡ് ഇലക്ട്രിക് (ഒഎച്ച്ഇ ) മേഖലയില്‍ ലോകത്തിലെ ആദ്യത്തെ അര്‍ധ അതിവേഗ യാത്രാട്രെയിനായിരിക്കും വന്ദേ ഭാരത്. പുഷ്‌കര്‍, അജ്മീര്‍ ഷരീഫ് ദര്‍ഗ തുടങ്ങി രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഈ ട്രെയിന്‍ കൂട്ടിയിണക്കും.

Keywords: Delhi-News, National, National-News, News, New Delhi, Vande Bharat, Rajasthan, Prime Minister, Train, Flag, Service, PM flags off Rajasthan's first Vande Bharat Express between Jaypur and Delhi Cantt.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia