ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന 'പ്ലാസ്റ്റിക് സ്റ്റിക്' ഒഴിവാക്കുമെന്ന് കേന്ദ്രസര്‍കാര്‍; നിരോധനം ജനുവരി 1നകം

 


ന്യൂഡെല്‍ഹി: (www.kvartha.com 24.07.2021) ഐസ്‌ക്രീമുകളിലും ബലൂണുകളിലും മിഠായികളിലും പിടിയായി ഉപയോഗിക്കുന്ന 'പ്ലാസ്റ്റിക് സ്റ്റികു'കളുടെ ഉപയോഗം ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍കാര്‍. 2022 ജനുവരി ഒന്നിനകം ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍കാര്‍ വെള്ളിയാഴ്ച പാര്‍ല്മെന്റിനെ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്. 

2021ല്‍ ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ 2022 ജനുവരി ഒന്നിനകം നിരോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മന്ത്രാലയം. പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റികുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റികുകള്‍, ഐസ്‌ക്രീം സ്റ്റികുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവയ്ക്കാണ് ജനുവരി ഒന്നിനകം നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന 'പ്ലാസ്റ്റിക് സ്റ്റിക്' ഒഴിവാക്കുമെന്ന് കേന്ദ്രസര്‍കാര്‍; നിരോധനം ജനുവരി 1നകം

2021 സെപ്റ്റംബര്‍ 30 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും. 120 മൈക്രോണില്‍ താഴെയുള്ള കാരി ബാഗുകള്‍ 60 ജിഎസ്എം, 240 മൈക്രോണില്‍ താഴെയുള്ള ബാഗുകള്‍ എന്നിവ നിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Keywords:  New Delhi, News, National, Central Government, Ban, Plastic sticks used in balloons, candies may be banned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia