Food Prices | പിസ്സയുടെ ഒരു കഷ്ണത്തിന് 4200 രൂപ! ഈ സ്റ്റേഡിയത്തിലെ ഭക്ഷണ വിലകൾ കണ്ട് ഞെട്ടി കായിക പ്രേമികൾ
● ആറ് കഷ്ണങ്ങളുള്ള പിസ്സയ്ക്ക് 300 ഡോളറും 10 ചിക്കൻ ഫ്രെയ്‌കൾക്ക് (ടെൻഡറുകൾക്ക്) 190 ഡോളറുമായിരുന്നു വില.
● ഓരോ ചിക്കൻ ടെൻഡറിന് ഏകദേശം 20 ഡോളർ വിലയും ഈടാക്കി.
● മിക്കവരും ഈ വിലയെ അമിതവും അനീതിയുമായി കണക്കാക്കുന്നു.
വാഷിംഗ്ടൺ: (KVARTHA) നെവാഡയിലെ ലാസ് വെഗാസിലെ അല്ലെജിയൻ്റ് സ്റ്റേഡിയത്തിൽ നടന്ന ഒരു കോളജ് ഫുട്ബോൾ മത്സരത്തിൽ ഭക്ഷണത്തിന്റെ വില കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പിസ്സയ്ക്കും ചിക്കൻ ഫ്രെയ്‌ക്കുമായി 653 ഡോളർ (ഏകദേശം 55,000 രൂപ) നൽകിയതായി വ്യക്തമാക്കി ഒരാൾ രംഗത്തെത്തിയതോടെയാണ് ഇത് ചർച്ചയായത്.
യുഎൻഎൽവി റിബൽസിനെതിരായ സാൻ ഡീഗോ സ്റ്റേറ്റ് അസ്റ്റെക്സിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ബിൽ ക്രാക്ക്മാൻ എന്ന ഉപയോക്താവ് തന്റെ ഭക്ഷണത്തിന്റെയും ബില്ലിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
Friend of mine had a VIP box for yesterday’s UNLV game. Ordered a pizza and wings. Never realized what it was going to cost for this slop…. $653…. They treat the luxury suite guests like they are in a club with bottle service.🤨😳 pic.twitter.com/E6GIJ3i5tZ
— Bill Krackomberger (@BillKrackman) November 18, 2024
ആറ് കഷ്ണങ്ങളുള്ള പിസ്സയ്ക്ക് 300 ഡോളറും 10 ചിക്കൻ ഫ്രെയ്‌കൾക്ക് (ടെൻഡറുകൾക്ക്) 190 ഡോളറുമായിരുന്നു വില. ഇതിനു പുറമെ 50.48 ഡോളർ വിൽപ്പന നികുതിയും, 112 ഡോളർ 'അഡ്മിനിസ്ട്രേറ്റീവ് ചാർജും' ചേർത്തപ്പോൾ ബിൽ 653 ഡോളറിലെത്തി. അതായത് പിസ്സയുടെ ഒരു കഷ്ണത്തിന് 50 ഡോളർ വരും (ഏകദേശം 4200 രൂപ). ഓരോ ചിക്കൻ ടെൻഡറിന് ഏകദേശം 20 ഡോളർ വിലയും ഈടാക്കി.
എല്ലാ ഭക്ഷണ-പാനീയ ഇനങ്ങൾക്കും 23% അഡ്മിനിസ്ട്രേറ്റീവ് ചാർജും ബാധകമായ വിൽപ്പന നികുതിയും ബാധകമാണെന്ന് രസീതിൽ പറയുന്നു. നെറ്റിസൻസ് ഈ വിലകൾ കണ്ട് രോഷാകുലരായി. പലരും സ്റ്റേഡിയത്തിലെ ഈ വിലകളെ അതിശയോക്തിപരവും അനീതിയുമായി വിശേഷിപ്പിച്ചു. ചിലർ ഇത് ഒരു തരം 'കൊള്ള' ആണെന്ന് പറഞ്ഞു.
പ്രീമിയം സീറ്റുകൾക്കുള്ള ഭക്ഷണത്തിന് ഇത്രയും വിലയുണ്ടാകുമെന്ന് കാണികൾ അറിഞ്ഞിരിക്കണം എന്നായിരുന്നു ചിലരുടെ വാദം. എന്നാൽ മിക്കവരും ഈ വിലയെ അമിതവും അനീതിയുമായി കണക്കാക്കുന്നു. ഈ വർഷത്തെ സൂപ്പർ ബൗളിലും അലെജിയന്റ് സ്റ്റേഡിയത്തിലെ ഭക്ഷണവിലകൾ വിവാദമായിരുന്നു. 65,000 കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണിത്.
#PizzaPrices #ExpensiveFood #StadiumFood #LasVegas #CollegeFootball #FoodControversy