Arvind Kejriwal | 'എല്ലാ ദിവസവും നിങ്ങളുടെ പ്രദേശം സന്ദർശിക്കൂ'; ജയിലിൽ നിന്ന് എഎപി എംഎൽഎമാർക്ക് അരവിന്ദ് കേജ്‌രിവാളിന്റെ സന്ദേശം; വീഡിയോ പങ്കുവെച്ച് ഭാര്യ; പശ്ചാത്തലത്തിൽ 'അഴിക്കുള്ളിലെ' കേജ്‌രിവാളിന്റെ ഫോട്ടോ; സുനിതയുടെ രാഷ്ട്രീയ പങ്കാളിത്തം വർധിക്കുന്നു
Apr 4, 2024, 16:47 IST
ന്യൂഡെൽഹി: (KVARTHA) ഡെൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായതിന് പിന്നാലെ ഭാര്യ സുനിത കേജ്‌രിവാളിൻ്റെ രാഷ്ട്രീയ പങ്കാളിത്തം ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ തിഹാർ ജയിലിൽ നിന്ന് ആം ആദ്മി പാർട്ടി (AAP) എംഎൽഎമാർക്ക് മുഖ്യമന്ത്രി കേജ്‌രിവാൾ അയച്ച സന്ദേശം അവർ വായിച്ചു.
അരവിന്ദ് കേജ്‌രിവാൾ തൻ്റെ സന്ദേശത്തിൽ, എഎപി എംഎൽഎമാരോട് ദിവസവും അവരുടെ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങൾക്ക് ഒരു പ്രശ്‌നവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുനിത കേജ്‌രിവാൾ പറഞ്ഞു. 'സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, അവർക്ക് മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുക. എൻ്റെ രണ്ട് കോടി ഡൽഹി നിവാസികൾക്ക് ഒരു തലത്തിലും ഒരു പ്രശ്നവും ഉണ്ടാകരുത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ', സന്ദേശത്തിൽ പറയുന്നു.
ഭഗത് സിങ്ങിൻ്റെയും ബാബാ സാഹിബ് അംബേദ്കറിൻ്റെയും ഫോട്ടോകൾക്കൊപ്പം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജയിലിൽ കാണിക്കുന്ന ചിത്രവും സുനിത കെജ്‌രിവാൾ വീഡിയോ സന്ദേശം നൽകിയതിൻ്റെ പിന്നിലെ ചുവരിൽ കാണാം. മാർച്ച് 21 ന് അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായതിന് ശേഷം, സുനിത കേജ്‌രിവാൾ വീഡിയോ സന്ദേശത്തിലൂടെ അരവിന്ദ് കേജ്‌രിവാളിൻ്റെ സന്ദേശം രണ്ട് തവണ പരസ്യമായി പങ്കുവച്ചിട്ടുണ്ട്.
ആരാണ് സുനിത കേജ്‌രിവാൾ?जेल से CM @ArvindKejriwal जी का अपने सभी विधायकों के लिए संदेश। Smt. @KejriwalSunita Addressing an Important Press Conference l LIVE https://t.co/kCINkxUTza
— AAP (@AamAadmiParty) April 4, 2024
1994 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസസ് (IRS) ഉദ്യോഗസ്ഥയാണ്. ഭോപ്പാലിൽ നടന്ന പരിശീലന പരിപാടിക്കിടെയാണ് 1995 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കേജ്‌രിവാളിനെ സുനിത കണ്ടുമുട്ടിയത്. 22 വർഷം ആദായനികുതി വകുപ്പിൽ (IT) ജോലി ചെയ്ത ശേഷം 2016ലാണ് സുനിത സ്വയം വിരമിച്ചത്. ഡൽഹിയിലെ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിൽ (ITAT) ഐടി കമ്മീഷണറായാണ് അവസാനമായി സേവനമനുഷ്ഠിച്ചത്.
സുനിത കെജ്‌രിവാൾ സുവോളജി വിഷയത്തിൽ ബിരുദം നേടിയിട്ടുണ്ടെന്ന് രേഖകൾ പറയുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു. അഴിമതിക്കെതിരായ പ്രസ്ഥാനത്തിലും ആം ആദ്മി പാർട്ടി രൂപീകരണത്തിലും തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അരവിന്ദ് കെജ്‌രിവാളിനെ ശക്തമായി സുനിത പിന്തുണച്ചിരുന്നു.
Keywords: News, Malayalam, Politics, National, Arvind Kejriwal, Sunita , Delhi liquor policy case, Politics, New Delhi, Photo of Arvind Kejriwal behind bars in background, wife Sunita reads husband's letter from Tihar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.