Controversy | പോപുലര്‍ ഫ്രണ്ട് പരിശീലന ക്യാംപുകള്‍ ആര്‍എസ്എസ് ശാഖകളെപോലെയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍; ബീഹാറില്‍ രാഷ്ട്രീയ വിവാദം; മാപ്പ് പറയണമെന്ന് ബിജെപി; പിഎഫ്‌ഐ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 2 പേര്‍ അറസ്റ്റില്‍
Jul 14, 2022, 20:41 IST
പട്‌ന: (www.kvartha.com) ബീഹാറിലെ ഫുല്‍വാരിഷരീഫിലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ (PFI) ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പട്‌ന സീനിയര്‍ പൊലീസ് സൂപ്രണ്ട് (SSP) മാനവ്ജിത് സിംഗ് ധില്ലന്‍ പിഎഫ്‌ഐയുടെ പരിശീലനത്തെ ആര്‍എസ്എസുമായി താരതമ്യം ചെയ്തത് സംസ്ഥാനത്ത് വന്‍ വിവാദമായി. ശക്തമായി പ്രതികരിച്ച ബിജെപി, എസ്എസ്പി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ജൂലൈ 11 ന് രാത്രി ഫുല്‍വാരിഷരീഫ് ഏരിയയിലെ നയാ തോലയിലെ അഹ്മദ് പാലസ് എന്ന വീട് റെയ്ഡ് ചെയ്ത ശേഷം ഉടമകളായ മുഹമ്മദ് ജലാലുദ്ദീനെയും അതര്‍ പര്‍വേസിനെയും പട്ന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാര്‍ഖണ്ഡ് പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ജലാലുദ്ദീന്‍. പിഎഫ്ഐയുടെ ഓഫീസില്‍ നിന്ന് പിഎഫ്ഐയുടെ മിഷന്‍ 2047ന്റെ രേഖ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
പട്ന പൊലീസിന്റെ റെയ്ഡിനെ കുറിച്ചും രണ്ട് പേരെ പിടികൂടിയതിനെ കുറിച്ചും വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എസ്എസ്പിയുടെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) ശാഖ പോലെ പിഎഫ്‌ഐ യുവാക്കള്‍ക്ക് ശാരീരിക പരിശീലനം നല്‍കിയിരുന്നതായി മാനവ്ജിത് സിംഗ് ധില്ലണ്‍ പറഞ്ഞു. 'അവര്‍ ആളുകളെ അണിനിരത്തി മതാന്ധതയിലേക്ക് മാറ്റുകയായിരുന്നു. അതിന്റെ രീതി ശാഖ പോലെ തന്നെയായിരുന്നു. അവര്‍ യുവാക്കളെ അതിന്റെ പേരില്‍ പരിശീലിപ്പിക്കുകയും അവരുടെ പ്രചാരണത്തിലൂടെ അവരെ ബ്രെയിന്‍ വാഷ് ചെയ്യുകയും ചെയ്തു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ ബിജെപി ഒബിസി മോര്‍ച ദേശീയ ജനറല്‍ സെക്രടറിയും സംസ്ഥാന ബിജെപി വക്താവുമായ നിഖില്‍ ആനന്ദ് രൂക്ഷമായി പ്രതികരിച്ചു. 'ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനത്തിന് മുകളിലാണ് കണക്കാക്കുന്നത്. പിഎഫ്ഐയെ ആര്‍എസ്എസുമായി താരതമ്യം ചെയ്ത പട്ന എസ്എസ്പിയുടെ പ്രസ്താവന ലജ്ജാകരവും അങ്ങേയറ്റം അപലപനീയവുമാണ്. ഈ ഉദ്യോഗസ്ഥര്‍ക്ക് മുന്‍വിധികള്‍ ഉണ്ടാകരുത്. മാപ്പ് പറയണം. രാഷ്ട്രീയത്തിലിറങ്ങണമെങ്കില്‍ രാജിവെക്കണം', അദ്ദേഹം പറഞ്ഞു. എസ്എസ്പിയെ പുറത്താക്കണമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ബുച്ചൗള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ പട്ന എസ്എസ്പിയെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന വക്താവും മുന്‍ എംഎല്‍എയുമായ മനോജ് ശര്‍മയും ആവശ്യപ്പെട്ടു. 'ഈ തസ്തികയില്‍ അദ്ദേഹം തുടരുന്നത് നഗരത്തിന്റെ ക്രമസമാധാനവും അന്തരീക്ഷവും തകര്‍ക്കും. ഇക്കാര്യം മുഖ്യമന്ത്രി അടിയന്തരമായി ശ്രദ്ധിക്കണം. ഒരു നിമിഷം പോലും ഇത്തരമൊരു പ്രസ്താവന ബിജെപി സഹിക്കില്ല. ആര്‍എസ്എസ് രാഷ്ട്ര നിര്‍മാണ സംഘടനയാണ്. ഇന്‍ഡ്യന്‍ സംസ്‌കാരത്തെയും നാഗരികതയെയും ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഇവിടെ ഐക്യത്തിന്റെയും അഹിംസയുടെയും പാഠമാണ് ജനങ്ങള്‍ക്കിടയില്‍ പഠിപ്പിക്കുന്നത്. പട്ന എസ്എസ്പി ആര്‍എസ്എസ് ശാഖയില്‍ പോയി പരിശീലനം നേടിയാല്‍, ആര്‍എസ്എസില്‍ എന്ത് തരത്തിലുള്ള പരിശീലനമാണ് നല്‍കുന്നതെന്ന് അറിയാം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, National, Top-Headlines, Bihar, RSS, Political Party, Politics, Controversy, Allegation, BJP, PFI, Police, Arrested, Latest Bihar News, PFI training camps like RSS shakhas: Patna SSP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.