പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

 


ഡെല്‍ഹി: (www.kvartha.com 13.11.2014) പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 1.20 രൂപയില്‍ നിന്ന് 2.70 രൂപ വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന്റെ എക്‌സൈസ് തീരുവ 1.46 രൂപയില്‍ നിന്ന് 2.96 രൂപയായി വര്‍ധിപ്പിച്ചു.

ഇതോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ 1.50 രൂപയുടെ വര്‍ധനയുണ്ടാവുമെന്നാണ് റിപോര്‍ട്ട്. ശനിയാഴ്ച ചേരുന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ യോഗത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ വിലവര്‍ധന ജനങ്ങളെ ബാധിക്കില്ല. രാജ്യാന്തര വിപണിയില്‍ ഇന്ധന വില നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് തീരുവ 3.75പൈസയില്‍ നിന്ന് 5.25 പൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
50 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ അറസ്റ്റില്‍

Keywords:  Petrol, Diesel Excise Duty Hiked, New Delhi, Increased, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia