ജമ്മു കശ്മീരില്‍ പിഡിപി ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും; മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ്
Feb 21, 2015, 19:00 IST
ജമ്മു: (www.kvartha.com 21/02/2015) ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് അധികാരമേല്‍ക്കുമെന്ന് സൂചന. സര്‍ക്കാര്‍ രൂപീകരണത്തിന് പിഡിപിയും ബിജെപിയും ധാരണയായതായും പാര്‍ട്ടികളുമായി ബന്ധപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി മുംബൈയിലായിരുന്ന മുഫ്തി മുഹമ്മദ് സയീദ് വെള്ളിയാഴ്ച ജമ്മുവില്‍ മടങ്ങിയെത്തിയിരുന്നു. പിഡിപിയും ബിജെപിയും തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്നും ഇരുപക്ഷവും ഒരു തീരുമാനത്തിലെത്തിയെന്നുമാണ് മുഹമ്മദ് സയീദ് പറഞ്ഞത്.
വിവാദമായ 370മ് വകുപ്പും അഫ്‌സ്പ നിയമവുമാണ് ഇരുപക്ഷത്തേയും ഇതുവരെ വിഘടിപ്പിച്ച് നിര്‍ത്തിയിരുന്നത്. ഈ രണ്ട് കാര്യങ്ങളിലും പിഡിപി ബിജെപിയുടെ അജണ്ടയോട് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിരുന്നതിനാലാണ് ഇരുപക്ഷവും തമ്മില്‍ രമ്യതയിലാകാന്‍ വൈകിയത്.
സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി ഒന്നുമുണ്ടാകില്ലെന്നാണ് ബിജെപി പിഡിപിക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, അടുത്ത 6 വര്‍ഷത്തേയ്ക്ക് മുഫ്തി മുഹമ്മദ് സയീദ് തന്നെ മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്നും ബിജെപി ഉറപ്പ് നല്‍കിയിട്ടുണ്ട്.
SUMMARY: Jammu: PDP patron Mufti Mohammad Sayeed will be the Jammu and Kashmir chief minister after his party reached an agreement for forming a government with the BJP, top party sources said on Saturday.
Keywords: Jammu and Kashmir, Peoples Democratic Party, Bharatiya Janata Party, Narendra Modi, Mufti Muhammad Sayeed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.