Paytm FASTag | പേടിഎം നിയന്ത്രണം: ഫാസ്ടാഗിന് എന്ത് സംഭവിക്കും, ഇനിയും ഉപയോഗിക്കാനാവുമോ? ആശങ്കകൾക്ക് മറുപടി ഇതാ!
Feb 2, 2024, 16:38 IST
ന്യൂഡെൽഹി: (KVARTHA) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിന് എതിരെ നിരവധി നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളില്‍ തുടര്‍ച്ചയായി പേടിഎം പേയ്‌മെന്റസ് ബാങ്ക് വീഴ്ചകള്‍ വരുത്തുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐയുടെ നടപടി. ഫെബ്രുവരി 29 മുതൽ പേടിഎം വാലറ്റുകൾ, പേടിഎം ഫാസ്‌ടാഗുകൾ, പണം കൈമാറ്റം, ക്രെഡിറ്റ് ഇടപാട് എന്നിവയെ പുതിയ നിയന്ത്രങ്ങൾ ബാധിക്കും.
പേടിഎം ഫാസ്ടാഗിന് എന്ത് സംഭവിക്കും?
ആർബിഐയുടെ നടപടിക്ക് ശേഷം, പേടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ മനസിൽ നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നു. പേടിഎം ഫാസ്ടാഗിൽ നിലവിലുള്ള ബാലൻസ് എന്താകും, കൂടാതെ, ഭാവിയിലും പേടിഎം ഫാസ്‌ടാഗ് റീചാർജ് ചെയ്യാൻ കഴിയുമോ? എന്നൊക്കെയുള്ള കാര്യത്തിൽ ആശങ്കയിലാണ് പലർക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) കീഴിലുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. മിക്ക ടോൾ ബൂത്തിലെയും ടോൾ ഈ പ്രീപെയ്ഡ് വാലറ്റ് വഴിയാണ് അടയ്ക്കുന്നത്.
ഇപ്പോൾ ആർബിഐയുടെ പുതിയ തീരുമാനത്തിന് ശേഷം, 2024 ഫെബ്രുവരി 29 വരെ ഉപഭോക്താക്കൾക്ക് പേടിഎം ഫാസ്ടാഗ് സേവനത്തിൽ ബാക്കിയുള്ള ബാലൻസ് ഉപയോഗിക്കാൻ കഴിയും. ഫെബ്രുവരി 29ന് ശേഷം അത് പ്രവർത്തന രഹിതമാകും. കൂടാതെ ഫാസ്ടാഗ് അക്കൗണ്ടിൽ കൂടുതൽ പണം നിക്ഷേപിക്കാനും കഴിയില്ല.
പേടിഎം ഫാസ്ടാഗ് എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാം?
* മൊബൈലിൽ 'Paytm' ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക.
* '‘Services' എന്ന് ടൈപ്പ് ചെയ്ത് തിരയുക, തുടർന്ന് 'സേവനങ്ങൾ' വിഭാഗത്തിന് കീഴിലുള്ള 'Manage FASTag' എന്നതിൽ ടാപ്പ് ചെയ്യുക.
* നിങ്ങളുടെ പേടിഎം നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ സജീവ ഫാസ്‌ടാഗ് അക്കൗണ്ടുകളും തുടർന്ന് കാണാനാവും.
* പേജിൻ്റെ അടിയിലുള്ള 'Help & Support' ക്ലിക്ക് ചെയ്യുക
* 'Need help with non-order related queries?' എന്നതിൽ ടാപ്പ് ചെയ്യുക. 'Queries related to updating FASTag profile' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* 'I want to close my FASTag' ഓപ്ഷൻ കാണും, അതിൽ ക്ലിക്ക് ചെയ്ത് തുടർന്നുള്ള ഘട്ടങ്ങൾ പിന്തുടരുക.
Keywords: News, National, New Delhi, FASTag, Vehicle, Lifestyle, Paytm, Reserve Bank Of India, National Highway Authority Of India, Paytm FASTag to stop working after February 29?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.