ഫ്ളാറ്റിലെ സീലിംഗ് ഫാനില്‍ 28 കാരിയുടെ അഴുകിയ മൃതദേഹം

 


പട്ന: (www.kvartha.com 22.03.2022) ഫ്ളാറ്റിലെ സീലിംഗ് ഫാനില്‍ 28 കാരിയുടെ അഴുകിയ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പട്നയിലെ ബോറിംഗ് കനാല്‍ റോഡിലെ വാടക ഫ് ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പൂജ മിശ്ര എന്ന യുവതിയാണ് മരിച്ചത്.

ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കംപനിയില്‍ ജോലി ചെയ്തിരുന്ന യുവതി മാര്‍ച് 10 മുതല്‍ ഈ അപാര്‍ട്മെന്റില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലു ദിവസമായി ഫ്ളാറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരം ഉടമയെ അറിയിക്കുകയായിരുന്നു. ഫ്ളാറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.

ഫ്ളാറ്റിലെ സീലിംഗ് ഫാനില്‍ 28 കാരിയുടെ അഴുകിയ മൃതദേഹം


തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൂട്ട് തകര്‍ത്ത് അകത്തു കടക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മനോവിഷമത്തെ തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മകനെയും പരാമര്‍ശിച്ചിട്ടുണ്ട്.

ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതെങ്കിലും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Patna: Decomposed body of 28-year-old woman found hanging in rented flat. Patna, News, Local News, Dead Body, Police, Suicide, Letter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia