എംയ്‌സില്‍ പരീക്ഷണ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു

 


ന്യൂഡല്‍ഹി:(www.kvartha.com 09.08.2015) എയിംസില്‍ ശസ്ത്രക്രിയ സംബന്ധിച്ച വര്‍ക്ക്‌ഷോപ്പിനിടെ തത്സമയ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു. നൂറോളം സര്‍ജന്‍മാര്‍ക്കായി ജപ്പാനീസ് സര്‍ജന്‍ നടത്തിയ പരീക്ഷണത്തിനിടെയാണ് ശോഭ റാം എന്ന 62 കാരന്‍ മരിച്ചത്. എംയ്‌സും ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയും സംയുക്തമായി നടത്തിയതായിരുന്നു വര്‍ക്‌ഷോപ്പ്.
   
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് ലാപ്രോസ്‌കോപിക് ലിവര്‍ റിസക്ഷന്‍ ശസ്ത്രക്രിയ ആരംഭിച്ചത്. ഏതാനും നിമിഷങ്ങള്‍ക്കകം രോഗിക്ക് അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയായിരുന്നു. ശഡെമോ നിര്‍ത്തിവച്ച് ഉടന്‍ തന്നെ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഒന്നര മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

ഓപ്പണ്‍ ശസ്ത്രക്രിയ മതിയെന്ന നിര്‍ദേശങ്ങള്‍ അവഗണിച്ചു ഡോ. ഗോറോ ഹോണ്ട ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകുകയായിരുന്നു എന്ന ആരോപണമുണ്ട്. സംഭവം വന്‍ വിവാദമായിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാണ്.
എംയ്‌സില്‍ പരീക്ഷണ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു

SUMMARY: The death of a patient who was operated upon by a Japanese surgeon as part of a live surgery workshop at the All India Institute of Medical Sciences (AIIMS) in Delhi.

Keywords: death, patient, Japanese surgeon, Patient dies during live demo surgery at AIIMS, sparks ethics row.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia