Pathanamthitta | പി സി ജോർജ് വന്നാൽ നഷ്ടം, ആൻ്റോയ്ക്കോ അതോ ഐസക്കിനോ?

 


/ മിന്റാ മരിയ തോമസ്

(KVARTHA) ഇക്കുറി ലോക്സഭാ ഇലക്ഷനിൽ പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ പൊരിഞ്ഞ മത്സരമാണ് നടക്കാൻ പോകുന്നതെന്നാണ് സൂചനകൾ. ശരിക്കും അയ്യപ്പൻ്റെ ശബരിമല ഉൾപ്പെടുന്ന മണ്ഡലം എന്നതുകൊണ്ട് തന്നെ പത്തനംതിട്ടയിൽ മുന്ന് മുന്നണികൾക്കും പോരാട്ടം പ്രസ്റ്റീജ് തന്നെയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിലവിലെ എം.പി ആൻ്റോ ആൻ്റണി തന്നെയാകും സ്ഥാനാർത്ഥി എന്നതാണ് സൂചനകൾ. എൽ.ഡി.എഫിൽ മുൻ സംസ്ഥാന ധനകാര്യമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക്കിനെ നിർത്തി മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ആയിരുന്നു. വീണയ്ക്ക് അന്ന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആ സാഹചര്യത്തിലാണ് തോമസ് ഐസക്കിനെവെച്ച് എൽ.ഡി.എഫ് ഇവിടെ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.

Pathanamthitta | പി സി ജോർജ് വന്നാൽ നഷ്ടം, ആൻ്റോയ്ക്കോ അതോ ഐസക്കിനോ?
സി.പി.എമ്മിൻ്റെ സീനിയർ ലീഡർ തന്നെ പത്തനംതിട്ടയിൽ മത്സരത്തിനിറങ്ങുമ്പോൾ പാർട്ടി സംവിധാനം നന്നായി ചലിക്കുമെന്നും പ്രവർത്തകർക്ക് അത് ആവേശമാകുമെന്നും എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനാണ് കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയമൊക്കെ ആളിക്കത്തി നിൽക്കുന്ന സമയമായിരുന്നു. അന്ന് സുരേന്ദ്രൻ്റെ വിജയം ബി.ജെ.പി പ്രതീക്ഷിച്ചതാണ്. പക്ഷേ, നല്ലൊരു ശതമാനം വോട്ട് സുരേന്ദ്രൻ പിടിച്ചെങ്കിലും യു.ഡി.എഫിനും എൽ.ഡി.എഫിനും പിന്നിലായി മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ഇക്കുറി സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ്. പകരം മുൻ പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജ് ഇവിടെ മത്സരിക്കുമെന്ന് കേൾക്കുന്നു. പി.സി.ജോർജിൻ്റെ ജനപക്ഷത്തെ യു.ഡി.എഫും എൽ.ഡി.എഫും എടുക്കാത്ത സാഹചര്യത്തിൽ പി.സി.ജോർജിൻ്റെ പാർട്ടിയായ ജനപക്ഷം മുഴുവൻ ബി.ജെ.പിയിൽ ലയിക്കാനുള്ള തയ്യാറെടുപ്പിലാണ്. പി.സി.ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പി യിൽ അംഗത്വം എടുത്തു കഴിഞ്ഞു. അങ്ങനെ വരുമ്പോൾ ഹൈന്ദവ വോട്ടുകൾക്ക് പുറമേ ക്രൈസ്തവ വോട്ടുകൾ കൂടി സമാഹരിക്കാൻ പി.സി.ജോർജിന് കഴിയുമെന്ന രീതിയിൽ പി.സി.ജോർജിനെ ബി.ജെ.പി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി നിർത്തിക്കൊണ്ടുവരാനാണ് താല്പര്യമെടുക്കുന്നത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ പൂഞ്ഞാർ നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നും ആദ്യം ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ചതും രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ അവിടെ തോറ്റെങ്കിലും രണ്ടാമത് എത്തിയതും ഒരു വിജയഘടകമായി ബി.ജെ.പി കരുതുന്നു. പിന്നെ ഫ്രാങ്കോ ബിഷപ്പിന് അനുകൂലമായി നിലപാട് പി.സി.ജോർജ് എടുത്തത് വഴി കത്തോലിക്കാ ബിഷപ്പുമാർക്കും പി.സി.ജോർജ് ഇന്ന് സ്വീകാര്യനാണ്. അവർ തങ്ങളുടെ രക്ഷകനെ പി.സി.ജോർജിൽ കാണുന്നുവെന്ന് വേണം പറയാൻ. ബിഷപ്പുമാർ വിചാരിച്ചാൽ എത്രമാത്രം വോട്ട് പി.സി.യ്ക്ക് കിട്ടുമെന്ന് നോക്കിക്കാണേണ്ടത് ആണ്. നിലവിൽ മൂന്ന് സ്ഥാനാർത്ഥികളും കത്തോലിക്കർ തന്നെ ആണ് . ഈ ഒരു സാഹചര്യത്തിൽ എൽ.ഡി.എഫ് കണക്ക് കൂട്ടുന്നത് പാർട്ടി വോട്ടുകൾ നഷ്ടപ്പെടാതെ സമാഹരിക്കാൻ ആയാൽ തോമസ് ഐസക് ഇവിടെ വിജയിക്കുമെന്ന് തന്നെയാണ്.

യു.ഡി.എഫിനെ എന്നും വിജയിപ്പിക്കുന്നത് ഇവിടെ ക്രൈസ്തവവോട്ടുകൾ ആണ്. അത് പി.സി.ജോർജ് വന്നാൽ വിഘടിക്കപ്പെടും. അപ്പോൾ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് അടിയുറച്ച് വിശ്വസിക്കുന്നു. മറിച്ച്, പി.സി ജോർജിന് മുസ്ലിം വോട്ട് കിട്ടില്ലെന്ന് അറിയാം. ക്രൈസ്തവ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ ആയാൽ ബി.ജെ.പി വിജയിക്കുമെന്ന് ജോർജും കണക്ക് കൂട്ടുന്നു. പത്തനംതിട്ട എന്നത് എന്നും യു.ഡി.എഫ് അനുകൂല മണ്ഡലമാണ്. അതുകൊണ്ട് തന്നെ ഇക്കുറിയും തന്നെ പത്തനം തിട്ട ചതിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയും. വിജയം ആരെ കാക്കും. ഫലം വരുന്നതുവരെ കാത്തിരിക്കാം.

Keywords: News, National, Kerala, Politics, Election, PC George, BJP, UDF, P C George may contest from Pathanamthitta
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia