ജഡ്ജിമാര്‍ക്കെതിരെ പി.സി ജോര്‍ജ്

 


ജഡ്ജിമാര്‍ക്കെതിരെ പി.സി ജോര്‍ജ്
തിരുവനന്തപുരം: ജഡ്ജിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തെത്തി. ജഡ്ജിമാര്‍ വിരമിച്ചാല്‍ വീട്ടിലിരിക്കണമെന്നും എന്നാല്‍ കേരളത്തിലെ ജഡ്ജിമാര്‍ വിരമിച്ചു കഴിഞ്ഞാല്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ട് പിടിച്ച് പുതിയ സ്ഥാനമാനങ്ങള്‍ തേടിപ്പോവുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ജുഡിഷ്യറിയുടെ അന്തസ്സിനു നിരക്കാത്തതാണിത്. ഈ പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. ജുഡീഷ്യറിയോടുള്ള ജനങ്ങളുടെ വിശ്വാസം ഇതുവഴി നഷ്ടപ്പെടുന്നു. വിശ്വാസ്യത കാത്തു സൂക്ഷിക്കുവാന്‍ ജുഡിഷ്യറി തന്നെ പരാമാവധി ശ്രമിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ച ജഡ്ജി സര്‍വീസ് കാലാവധി കഴിഞ്ഞ് വിരമിച്ചപ്പോള്‍ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായി. ഇടതു പക്ഷ സര്‍ക്കാരാണ് അത്തരത്തിലൊരു സ്ഥാനം കൊടുത്തത്. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചുവെന്നത് മാത്രമാണ് ഈ ജഡ്ജിയുടെ കഴിവായി പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം- പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഭൂമിദാന കേസില്‍ വി.എസ് അച്യുതാനന്ദന് അനുകൂലമായ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നതിനു തൊട്ടുപുറകെയാണ് ജുഡിഷ്യറിക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.

Key Words: P C George, Judiciary, Kerala, V S Achudanandan, Politics, Edamalayar, Thiruvananthapuram, Resigned, Politicians, Balakrishna Pillai, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia