ദാദ്രി സംഭവം ഇന്ത്യയുടെ ആഭ്യന്തര വിഷയം; യുഎന്നില്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്ന് ഒവൈസി

 


ഹൈദരാബാദ്: (www.kvartha.com 06.10.2015) ദാദ്രി സംഭവം യുഎന്നില്‍ ഉന്നയിക്കാനൊരുങ്ങുന്ന യുപി മന്ത്രി അസം ഖാന്റെ നീക്കത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ദാദ്രി സംഭവം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അത് യുഎന്നില്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഒവൈസിയുടെ നിലപാട്.

അസം ഖാന്റെ പ്രസ്താവനയെ സമാജ് വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ് പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ യുപി സര്‍ക്കാര്‍ രാജിവെക്കണമെന്നും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നും ഒവൈസി പറഞ്ഞു.

ദാദ്രി സംഭവം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ ഒവൈസി മുസ്ലീങ്ങള്‍ക്ക് രാജ്യവുമായി അങ്കം വെട്ടാനാകില്ലെന്നും വ്യക്തമാക്കി.

എന്ത് സന്ദേശമാണ് സമാജ് വാദി പാര്‍ട്ടി നല്‍കുന്നത്. അസം ഖാനെതിരെ എനിക്ക് പരാതിയില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയം കൈകാര്യം ചെയ്യുന്ന മുലായം സിംഗ് യാദവിനോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് നടത്തിയ പ്രസ്താവനയെ അദ്ദേഹം എങ്ങനെ കാണുന്നു?

സമാജ് വാദി പാര്‍ട്ടിക്ക് യുപി ഭരിക്കാനാകില്ലെന്ന് അദ്ദേഹം കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ പിന്നെന്തിനാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതെന്നും ഒവൈസി ചോദിച്ചു.

ദാദ്രി സംഭവം ഇന്ത്യയുടെ ആഭ്യന്തര വിഷയം; യുഎന്നില്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്ന് ഒവൈസി


SUMMARY: HYDERABAD: AIMIM chief Asaduddin Owaisi on Tuesday opposed Uttar Pradesh minister Azam Khan's move to take the lynching of a Muslim man over rumours that he ate beef to the United Nations.

Keywords: Dadri incident, Murder, Muhammed Aqlaq, BJP, AIMIM, Asadudhin Owaisi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia