Operation Ajay | 'ഓപറേഷന്‍ അജയ്': ഇസ്രാഈലില്‍ നിന്നും 286 യാത്രക്കാരുമായുള്ള 5-ാമത്തെ വിമാനം ഡെല്‍ഹിയിലെത്തി; ഇവരില്‍ 22 മലയാളികളും
Oct 18, 2023, 11:42 IST
ന്യൂഡെല്‍ഹി: (KVARTHA) കേന്ദ്ര സര്‍കാരിന്റെ ഓപറേഷന്‍ അജയ് യുടെ ഭാഗമായുള്ള അഞ്ചാമത്തെ വിമാനം ഇസ്രാഈലില്‍ നിന്നും ഡെല്‍ഹിയിലെത്തി. 286 യാത്രക്കാരുള്ള വിമാനത്തില്‍ 22 മലയാളികളും 18 നേപാള്‍ പൗരന്മാരും ഉണ്ട്. ടെല്‍ അവീവില്‍ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ചയാണ് ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് വിമാനം എത്തിയ വിവരം അറിയിച്ചത്.
ഹമാസ്-ഇസ്രാഈല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഇസ്രാഈലില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്‍ഡ്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനാണ് കേന്ദ്ര സര്‍കാര്‍ ഓപറേഷന്‍ അജയ് സര്‍വീസ് നടത്തുന്നത്.
വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിച്ചു. 1000ത്തിലധികം ഇന്‍ഡ്യക്കാരെ ഇസ്രാഈലില്‍ നിന്ന് തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
Keywords: Operation Ajay: SpiceJet flight with 286 passengers from war-torn Israel arrives in Delhi, New Delhi, News, Operation Ajay, Passengers, Airport, Malayalee's, V Muralidharan, L Murukan, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.