ഓൺലൈൻ വഴിയുള്ള പണം കൈമാറ്റം പെട്ടെന്നു ചെയ്തോളു: എന്‍ ഇ എഫ്‌ ടി അർധരാത്രി മുതൽ മുടങ്ങും

 


ന്യൂഡെൽഹി: (www.kvartha.com 22.05.2021) ഓൺലൈൻ വഴിയുള്ള പണം കൈമാറ്റം പെട്ടെന്നു ചെയ്തോളു. കാരണം ഓൺലൈനിൽ പണം കൈമാറുന്നതിനുള്ള നാഷണല്‍ ഇലക്ട്രോണിക്‌ ഫൻഡ് ട്രാന്‍സ്‌ഫര്‍ (എന്‍ഇഎഫ്‌ടി) സൗകര്യം മെയ്‌ 23 ഞായറാഴ്‌ച അർധരാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള് 14 മണിക്കൂര്‍ നേരത്തേക്ക് ലഭ്യമാകില്ലെന്ന് റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അറിയിച്ചു. എന്‍ഇഎഫ്‌ടിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണിത്.

ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക്‌ വലിയ തുക കൈമാറ്റം ചെയ്യാനുള്ള സംവിധാനമാണ്‌ എന്‍ഇഎഫ്‌ടി. ആഴ്‌ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും എന്‍ഇഎഫ്‌ടി സേവനം ലഭ്യമാകും. അതേസമയം അര മണിക്കൂര്‍ ഇടവിട്ടുള്ള ബാചുകളായാണ്‌ എന്‍ഇഎഫ്‌ടിയില്‍ ഫൻഡ് ട്രാന്‍സ്‌ഫര്‍ സംഭവിക്കുക.

ഓൺലൈൻ വഴിയുള്ള പണം കൈമാറ്റം പെട്ടെന്നു ചെയ്തോളു: എന്‍ ഇ എഫ്‌ ടി അർധരാത്രി മുതൽ മുടങ്ങും

എന്‍ഇഎഫ്‌ടി വഴി കൈമാറാവുന്ന പണത്തിന്‌ ഉയര്‍ന്ന പരിധിയില്ല എങ്കിലും വ്യത്യസ്‌ത ബാങ്കുകള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാവുന്ന തുകയ്‌ക്ക്‌ വ്യത്യസ്‌ത പരിധികള്‍ നിശ്ചിച്ചിട്ടുണ്ട്‌. ആര്‍ടിജിഎസ്‌, എന്‍ഇഎഫ്‌ടി സൗകര്യങ്ങള്‍ ബാങ്കിതര പേമെന്റ്‌ സ്ഥാപനങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്രബാങ്ക്‌ അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

Keywords:  News, New Delhi, Online, Bank, India, National, Money Transfer, NEFT, Online Money Transfer facility, Online Money Transfer facility NEFT to Be Unavailable During this Time on Sunday.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia