ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹമോചനത്തിന് ഇനി 2 വര്‍ഷം കാത്തിരിക്കേണ്ട; വിവാഹമോചനം എളുപ്പമാക്കാനുള്ള നിയമനിര്‍മാണവുമായി കേന്ദ്ര സര്‍ക്കാര്‍
Nov 15, 2016, 11:27 IST
ന്യൂഡല്‍ഹി: (www.kvartha.com 15.11.2016) ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹമോചനത്തിന് ഇനി രണ്ടുവര്‍ഷം കാത്തിരിക്കേണ്ടതില്ല. ക്രിസ്ത്യന്‍ സമുദായത്തില്‍ വിവാഹമോചനം എളുപ്പമാക്കാനുള്ള നിയമനിര്‍മാണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കയാണ്. മുസ്ലിം സമുദായത്തിലെ മുത്തലാഖിനെതിരായ നടപടികള്‍ക്കിടെയാണ് ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹമോചനം എളുപ്പമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹമോചനത്തിന് കാത്തിരിക്കാനുള്ള സമയപരിധി രണ്ടു വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമാക്കി ചുരുക്കുന്ന നിയമ ഭേദഗതിയാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്നാണ് വിവരം. വിവാഹമോചന (ഭേദഗതി) ബില്‍ 2016 എന്നാണ് ബില്ലിന്റെ പേര്.
150 വര്‍ഷം പഴക്കമുള്ളതാണ് ക്രിസ്ത്യന്‍ വിവാഹമോചന നിയമം. ഇതനുസരിച്ച് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ക്രിസ്ത്യന്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയേണ്ട കാലാവധി രണ്ടു വര്‍ഷമാണ്. പുതിയ നിയമഭേദഗതിയിലൂടെ ഇത് ഒരു വര്‍ഷമായി കുറയും. ഈ കാലയളവിനുശേഷമേ ദമ്പതികള്‍ക്ക് വിവാഹമോചന അപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ കഴിയൂ.
നിലവില്‍ ഹിന്ദു വിവാഹ നിയമം, പാഴ്‌സി വിവാഹ വിവാഹ മോചന നിയമം, പ്രത്യേക വിവാഹ
നിയമം എന്നിവയനുസരിച്ച് ഇത്തരത്തില്‍ വേര്‍പിരിഞ്ഞ് കഴിയേണ്ട കാലാവധി ഒരു വര്‍ഷമാണ്. കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയും ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ ഇതിനായി ഭേദഗതി കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിനകത്തു നിന്നും ഈ ആവശ്യമുയര്‍ന്നിരുന്നു.
ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹമോചനത്തിന് കാത്തിരിക്കാനുള്ള സമയപരിധി രണ്ടു വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമാക്കി ചുരുക്കുന്ന നിയമ ഭേദഗതിയാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്നാണ് വിവരം. വിവാഹമോചന (ഭേദഗതി) ബില്‍ 2016 എന്നാണ് ബില്ലിന്റെ പേര്.
150 വര്‍ഷം പഴക്കമുള്ളതാണ് ക്രിസ്ത്യന്‍ വിവാഹമോചന നിയമം. ഇതനുസരിച്ച് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ക്രിസ്ത്യന്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയേണ്ട കാലാവധി രണ്ടു വര്‍ഷമാണ്. പുതിയ നിയമഭേദഗതിയിലൂടെ ഇത് ഒരു വര്‍ഷമായി കുറയും. ഈ കാലയളവിനുശേഷമേ ദമ്പതികള്‍ക്ക് വിവാഹമോചന അപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ കഴിയൂ.
നിലവില്‍ ഹിന്ദു വിവാഹ നിയമം, പാഴ്‌സി വിവാഹ വിവാഹ മോചന നിയമം, പ്രത്യേക വിവാഹ
Also Read:
പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി
Keywords: One-year separation enough for divorce for Christian couples, Muslim, Parliament, Conference, Application, Court, Law, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.