വിമുക്ത ഭടന്‍മാര്‍ക്കുള്ള 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' പദ്ധതി ഉടന്‍ നടപ്പാക്കും: പ്രതിരോധമന്ത്രി

 


ഡെല്‍ഹി: (www.kvartha.com 02/02/2015) വിമുക്തഭടന്മാര്‍ക്കായുള്ള 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' പദ്ധതി ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രസ്തുത പെന്‍ഷന്‍ പദ്ധതിക്കായി 27 പേരടങ്ങുന്ന വിമുക്തഭടന്മാരുടെ സംഘടനാ പ്രതിനിധികള്‍ തന്നെ സന്ദര്‍ശിച്ചിരുന്നു.

ഇവരുടെ ആവശ്യം എത്രയും പെട്ടെന്ന് തന്നെ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പരീക്കര്‍ വ്യക്തമാക്കി.
വിമുക്ത ഭടന്‍മാര്‍ക്കുള്ള 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' പദ്ധതി ഉടന്‍ നടപ്പാക്കും: പ്രതിരോധമന്ത്രി
പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുപാട് സങ്കീര്‍ണതകളുണ്ടെന്നും ഇത് പരിഹരിക്കാനുള്ള
ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച  മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ഫെബ്രുവരി 17ന് ധനമന്ത്രാലയത്തിന് അയയ്ക്കുമെന്നും പരീക്കര്‍ വ്യക്തമാക്കി.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഡെല്‍ഹിയില്‍ വിമുക്ത ഭടന്മാര്‍ റാലി സംഘടിപ്പിച്ചിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബോവിക്കാനത്തും പൊവ്വലിലും സംഘര്‍ഷം; കടകളും വാഹനങ്ങളും തകര്‍ത്തു; ആരിക്കാടിയില്‍ റോഡ് ഉപരോധം
Keywords:  One rank-one pension scheme to be rolled out soon, Manohar Parrikar says, New Delhi, Minister, Visit, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia