ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തുന്നവരില്‍ മുന്നില്‍ അമേരിക്കക്കാര്‍

 


ന്യൂഡല്‍ഹി: (www.kvarthabeta.com  20/01/2015) 2014 ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി 14,083 ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കി. 2013 ഡിസംബറില്‍ നല്‍കിയ 2700 ഓണ്‍ അറൈവല്‍
ടൂറിസ്റ്റ് വിസകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 421.6 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. 

2014 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 39,046 ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ വിവിധ വിമാനത്താവളങ്ങളില്‍ നല്‍കി. 2013ലെ ഇതേ കാലയളവില്‍ നല്‍കിയ 20,294 ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 92.4 ശതമാനത്തിന്റെ വര്‍ദ്ധന വാണിത്. ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഈ സംവിധാനം വഴി നല്‍കപ്പെട്ട വിസകളില്‍ 24.26 ശതമാനവും അമേരിക്കയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് ലഭിച്ചത്. റഷ്യ (15.06%), കൊറിയ (11.01%), ഉക്രെയ്ന് (8.16%), ഓസ്‌ട്രേലിയ (7.98%), ന്യൂസിലാന്‍ഡ് (5.08%), ജപ്പാന്‍ (4.30%), സിംഗപ്പൂര്‍ (4.27%), ജര്‍മ്മനി (4.05%), ഫിലിപ്പൈന്‍സ് (3.10%) എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും ഈ സംവിധാനം പ്രയോജനപ്പെടുത്തി.

ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തുന്നവരില്‍ മുന്നില്‍ അമേരിക്കക്കാര്‍ഇന്ത്യയിലെവിമാനത്താവളങ്ങളില്‍ ഏറ്റവുമധികം ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കിയത് ന്യൂഡല്‍ഹിയാണ്; 35.78 ശതമാനം. മുംബൈ (21.05%), ഗോവ (18.24%), ചെന്നൈ (7.17%), ബംഗലൂരു (5.76%), കാച്ചി (4.54%), ഹൈദരാബാദ് (3.13%), കോല്‍ക്കത്ത (2.35%), തിരുവനന്തപുരം (1.98%) എന്നീ വിമാനത്താവളങ്ങള്‍ വഴിയും ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍അനുവദിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Tourist visa allowed, American Tourist, India, Visa on Arrival, Airport, Russia, Korie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia