കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യദിനം പ്രഖ്യാപിച്ചത് 4,409 കോടിയുടെ പദ്ധതികള്‍

 


ADVERTISEMENT

ബാംഗ്ലൂര്‍: കര്‍ണാടകയുടെ ഇരുപത്തി രണ്ടാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടനെ സിദ്ധരാമയ്യ പ്രഖ്യാപിച്ചത് 4,409 കോടിയുടെ ജനക്ഷേമ പദ്ധതികള്‍. സ്ഥാനാരോഹണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് മുഖ്യന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള സംസ്ഥാനത്തെ 98 ലക്ഷം ജനങ്ങള്‍ക്ക് ഒരു രൂപ വിലയ്ക്ക് 30 കിലോ അരി നല്‍കും. അടുത്ത മാസം മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ പദ്ധതി സര്‍ക്കാരിന് 460 കോടിയുടെ അധികബാധ്യത സൃഷ്ടിക്കുമെന്നാണ് സൂചന.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യദിനം പ്രഖ്യാപിച്ചത് 4,409 കോടിയുടെ പദ്ധതികള്‍ഇതുകൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് 2 മുതല്‍ 4 രൂപ വരെ സബ്‌സിഡി നല്‍കും. 496 കോടി രൂപയാണ് ഇതിനായി ആവശ്യം വരുന്നത്. വീട് നിര്‍മ്മിക്കാനായി ഗ്രാമപ്രദേശങ്ങളില്‍ 75,000 രൂപയും നഗരപ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപയും അനുവദിക്കും. ഇന്ദിര ആവാസ് യോജനയുടെ കീഴില്‍ വരുന്ന പദ്ധതികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇവയ്ക്ക് പുറമേ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.

SUMMARY: Bangalore: Within a couple of hours after taking over as Karnataka's 22nd chief minister today, Siddaramaiah reiterated many of his party's campaign promises, and added a whole lot more that will cost the state another Rs. 4,409 crores.

Keywords: National news, Bangalore, Couple of hours, Karnataka, 22nd, Chief minister, Siddaramaiah, Reiterated, Campaign, Promises, Rs. 4,409 crores.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia