ഹിന്ദുവായ സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് ഈദ് ദിനത്തില്‍ ആഘോഷങ്ങളൊഴിവാക്കി കശ്മീരിലെ യുവാക്കള്‍
Sep 30, 2015, 12:26 IST
ശ്രീനഗര്‍: (www.kvartha.com 30.09.2015) ഹിന്ദുമതക്കാരനായ സുഹൃത്ത് മരിച്ചതിലുള്ള ദു:ഖത്താല്‍ ജമ്മുകാശ്മീരിലെ മുസ്ലീം യുവാക്കള്‍ ഈദ് ആഘോഷത്തില്‍ നിന്നും പിന്‍മാറി. പുല്‍വാമ ജില്ലയിലുള്ള മുസ്ലീങ്ങള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച് തങ്ങളുടെ അയല്‍വാസിയായ രാമചന്ദ് കൗള്‍ എന്ന ഹിന്ദു കാശ്മീരി പണ്ഡിറ്റിന്റെ നിര്യാണത്തില്‍ അനുശോചിക്കുകയായിരുന്നു. കൗളിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ വേണ്ട നടപടികള്‍ ചെയ്തതും ശവമഞ്ചം ചുമന്ന് ശശ്മാനത്തില്‍ എത്തിച്ചതും ഇവര്‍ തന്നെയായിരുന്നു.
തങ്ങളുടെ അയല്‍വാസികളായ മുസ്ലീങ്ങളുടെ പ്രവര്‍ത്തി തന്നെ ഏറെ സ്പര്‍ശിച്ചുവെന്ന് കൗളിന്റെ മകന്‍ വിനോദ് പറഞ്ഞു. ഈദ് മുസ്ലീങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും എന്നാല്‍ അതൊക്കെ അവഗണിച്ച് അവര്‍ തന്റെ പിതാവിന്റെ സംസ്‌ക്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് വലിയ കാര്യമാണെന്നും വിനോദ് വ്യക്തമാക്കി. മാത്രമല്ല ഇതൊന്നും താന്‍ തീരെ പ്രതീക്ഷിക്കാത്തതാണെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് പുല്‍വാമയില്‍ കൂട്ടക്കുടിയൊഴിപ്പിക്കല്‍ നടത്തിയപ്പോള്‍ ആയിരക്കണക്കിന് പണ്ഡിറ്റുകളാണ് അവിടെ നിന്നും താമസം മാറിയത്. എന്നാല്‍ അവിടെ നിന്നും പോകാന്‍ രാമചന്ദ് കൗള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഏഴ് പണ്ഡിറ്റ് കുടുംബങ്ങള്‍ തയ്യാറായില്ല. താഴ്‌വരയിലെ വാലിബുഗ് ഗ്രാമത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഇരു സമുദായങ്ങളും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും അവ അത്ര എളുപ്പം തകര്‍ക്കാനാകില്ലെന്നുമാണ് കൗളിന്റെ അയല്‍വാസി ഗുലാം റസൂല്‍ പറയുന്നത്. തങ്ങള്‍ അവരെ സ്വന്തം സഹോദരന്മാരെ പോലെ സംരക്ഷിക്കുമെന്നും അവരോടൊപ്പം ഒന്നിച്ച് ആഘോഷിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി
Also Read:
ഉദുമയില്‍ 75 കാരിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി
Keywords: On Eid, a Village in Kashmir Mourns the Death of a Pandit, Srinagar, Dead Body, Brothers, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.