ഹൈകോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച വനിതാ ജുഡീഷ്യല്‍ ഓഫീസറെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com 10.02.2022) ഹൈകോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2014ല്‍ രാജിവച്ച വനിതാ ജുഡീഷ്യല്‍ ഓഫീസറെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി. 2014ല്‍ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതയായെന്ന് ചൂണ്ടിക്കാട്ടിയാണ് ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടത്.

2014 ജൂലായില്‍ യുവതി, രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമമന്ത്രിക്കും താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് വിശദമായി കത്തെഴുതിയിരുന്നു. തുടര്‍ന്ന് ഗ്വാളിയോറിലെ അഡീഷനല്‍ ജില്ലാ ജഡ്ജി സ്ഥാനം അവര്‍ രാജിവയ്ക്കുകയായിരുന്നു. ഒരു ഐറ്റം സോങിനൊത്ത് നൃത്തം ചെയ്യാന്‍ ഹൈകോടതി ജഡ്ജി തന്നോട് ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. തന്നെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുന്നതില്‍ ജഡ്ജി സ്വാധീനം ചെലുത്തിയെന്നും യുവതി വാദിച്ചു.

ഹൈകോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച വനിതാ ജുഡീഷ്യല്‍ ഓഫീസറെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഹൈകോടതി ജഡ്ജിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിച്ച രാജ്യസഭ സമിതി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പരാതിക്കാരിയെ പീഡിപ്പിക്കാന്‍ ജഡ്ജി തന്റെ സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും സമിതി കണ്ടെത്തിയിരുന്നു.

Keywords:  New Delhi, News, National, Job, Supreme Court, High Court, Judge, Molestation,  Officer Who Alleged Molestation By High Court Judge To Be Reinstated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia