പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 5 സ്ത്രീകള്‍ ഉള്‍പെടെ 7 പേര്‍ അറസ്റ്റില്‍
Apr 3, 2022, 17:38 IST
നയാഗര്‍ : (www.kvartha.com 03.04.2022) ഒഡിഷയിലെ നയാഗര്‍ ജില്ലയിലെ റാണ്‍പൂര്‍ പട്ടണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് ബാബു പരിദ എന്ന പ്രതിയും അഞ്ച് സ്ത്രീകളും അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു.
സംഭവത്തെ കുറിച്ച് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ഉമാകാന്ത മാലിക് പറയുന്നത്:
ഇരയുമായുള്ള പ്രണയബന്ധത്തിന്റെ മറവില്‍, മൂന്ന് മാസം മുമ്പ്, പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിഷയം പുറത്ത് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ പലതവണ ഉപദ്രവിക്കുകയുണ്ടായി.
ഇക്കഴിഞ്ഞ മാര്‍ച് 31 ന്, പെണ്‍കുട്ടിയുടെ പിതാവ് പരിദയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഈ വിവരം അറിയാനിടയായ പ്രതി പെണ്‍കുട്ടിയെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം കുറ്റവാളികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തി.
ക്രൂരതയ്ക്കെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മയെയും പ്രതികള്‍ മര്‍ദിച്ചു.
ഇരയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കുകയും പ്രതികള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമ പ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ(പോക്സോ) നിയമം, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം (എസ്സി എസ്ടി പിഒഎ), മറ്റ് വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Keywords: Odisha: Seven including five women arrested over minor’s molest in Nayagarh, Odisha, Molestation, Complaint, Police, Arrested, Minor girls, Attack, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.