Record | 'ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി'; നവീൻ പട്‌നായികിനെ കാത്തിരിക്കുന്നത് അത്യപൂർവ റെക്കോർഡ്; ഒഡീഷയിൽ കസേര നിലനിർത്താൻ കഴിയുമോ?
Mar 28, 2024, 16:52 IST
ഭുവനേശ്വർ: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ഒഡീഷയിൽ ഇത്തവണയും ഭരണകക്ഷിയായായ ബിജു ജനതാദൾ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് അത്യപൂർവ റെക്കോർഡിലേക്ക് നടന്നുകയറും. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മാസം പിന്നിട്ടാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാക്കളുടെ പട്ടികയിൽ അദ്ദേഹം ഒന്നാമതെത്തും. ഇതുവരെ ഈ റെക്കോർഡ് സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ്ങിൻ്റെ പേരിലാണ്.
1994 ഡിസംബറിനും 2019 മെയ് മാസത്തിനും ഇടയിൽ 24 വർഷവും 165 ദിവസവുമാണ് പവൻ കുമാർ സിക്കിമിനെ നയിച്ചത്. 2024 മാർച്ച് 28ലെ കണക്ക് പ്രകാരം, 2000 മാർച്ച് അഞ്ച് മുതൽ ഇതുവരെയായി 24 വർഷവും 23 ദിവസവുമായി മുഖ്യമന്ത്രിയായി തുടരുകയാണ് നവീൻ പട്‌നായിക്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവാണ് പട്ടികയിൽ മൂന്നാമത്. 1977 മുതൽ 2000 വരെ അതായത് 23 വർഷവും 137 ദിവസവും അദ്ദേഹം സംസ്ഥാനത്ത് അധികാരത്തിലായിരുന്നു. 24 വർഷമായി ഒഡീഷയിൽ അധികാരത്തിലിരിക്കുന്ന നവീൻ പട്‌നായികിന് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.
ഉച്ചത്തിൽ സംസാരിക്കുന്നത് ആരും കേട്ടിട്ടില്ലാത്ത, ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും നിശ്ശബ്ദനായ രാഷ്ട്രീയക്കാരനാണ് നവീനെന്ന് പ്രസിദ്ധമാണ്. നവീൻ പട്നായിക്കിന് രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചതാണ്. അദ്ദേഹത്തിൻ്റെ പിതാവ് ബിജു പട്നായിക് ഒഡീഷയുടെ മുഖ്യമന്ത്രി മാത്രമല്ല, അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയും പൈലറ്റും കൂടിയായിരുന്നു. ബിജു പട്‌നായിക്കിൻ്റെ കാലത്ത് നവീന് പട്‌നായിക്കിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.
1997-ൽ പിതാവ് ബിജു പട്‌നായിക്കിൻ്റെ മരണത്തെ തുടർന്നാണ് നവീൻ രാഷ്ട്രീയത്തിലെത്തിയത്. ആകസ്മിക രാഷ്ട്രീയക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, പിതാവിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന അസ്ക മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു, തുടർന്ന് അതേ വർഷം തന്നെ പാർട്ടി പിളർത്തി ബിജു ജനതാദൾ (ബിജെഡി) രൂപീകരിച്ചു. 1998-ൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 1998-ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരിൽ കേന്ദ്ര കാബിനറ്റ് സ്റ്റീൽ, ഖനി മന്ത്രിയായി ചേർന്ന് പട്‌നായിക് 2000 വരെ തുടർന്നു.
1997-ൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ അസ്കയിൽ നിന്ന് വിജയിച്ചതിന് ശേഷം ആദ്യമായി രാഷ്ട്രീയ കല പഠിച്ചു. പിതാവ് വഹിച്ചിരുന്ന സീറ്റ്, മരണശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബിജെപിയുടെ സഹായത്തോടെ നവീൻ പട്നായിക്കും മറ്റുള്ളവരും ജനതാദളിൽ നിന്ന് പിരിഞ്ഞ് ബിജു ജനതാദൾ രൂപീകരിച്ചു. അടുത്ത വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കുകയും പട്നായിക് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ സ്റ്റീൽ ആൻഡ് മൈൻസ് മന്ത്രിയാവുകയും ചെയ്തു.
2000-ൽ പട്നായിക്കിനെ ഭാഗ്യം തേടിയെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെഡി സഖ്യം 106 സീറ്റുകൾ നേടി. ബിജെഡിക്ക് മാത്രം 68 സീറ്റുകളാണ് ലഭിച്ചത്. പട്നായിക്ക് പാർട്ടി നിയമസഭാ കക്ഷി നേതാവായി, ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. 2004ൽ പട്നായിക് ലോക്സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താൻ തീരുമാനിച്ചു. ഇത് ഒഡീഷ പോലുള്ള ദരിദ്ര സംസ്ഥാനങ്ങൾക്ക് പണം ലാഭിക്കുമെന്നായിരുന്നു പട്നായിക്കിൻ്റെ വാദം. 2004ലെ തിരഞ്ഞെടുപ്പിൽ ബിജെഡി സഖ്യം 93 സീറ്റുകൾ നേടിയിരുന്നു. 2009ൽ കാണ്ഡമാൽ കലാപത്തിന് ശേഷം പട്‌നായിക് ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചു. 2009, 2014, 2019 വർഷങ്ങളിൽ അദ്ദേഹം റെക്കോർഡ് വിജയങ്ങൾ രേഖപ്പെടുത്തി.
ഇത്തവണ പട്നായിക്കിൻ്റെ പാത എത്ര എളുപ്പമാണ്?
ഈ തെരഞ്ഞെടുപ്പിൽ നവീൻ പട്‌നായിക്കിൻ്റെ പാത എത്ര എളുപ്പമാകുമെന്നതാണ് വലിയ ചോദ്യം. ഒഡീഷയിൽ ആദ്യമായി കോൺഗ്രസും ബിജെപിയും വളരെ ശക്തമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒഡീഷയിൽ ആദിവാസികളുടെയും ദളിതരുടെയും ശക്തമായ സഖ്യം കോൺഗ്രസ് സൃഷ്ടിച്ചിരുന്നു. ദക്ഷിണ, പടിഞ്ഞാറൻ ഒഡീഷയിലെ എട്ട് ജില്ലകളിലാണ് കോൺഗ്രസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരുകാലത്ത് ഈ ജില്ലകളിൽ കോൺഗ്രസിന് ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നാൽ, പ്രാദേശിക നേതാക്കളുടെ അഭാവമാണ് കോൺഗ്രസിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ ബിജെപി 23 സീറ്റുകൾ നേടിയിരുന്നു. പതിനായിരത്തിൽ താഴെ വോട്ടിന് പാർട്ടി സ്ഥാനാർത്ഥിക്ക് പരാജയം നേരിടേണ്ടി വന്ന 23 സീറ്റുകളാണുള്ളത്. വികസിത ഒഡീഷ, വികസിത ഇന്ത്യ കാമ്പെയ്‌നിലൂടെ ഒഡീഷയിൽ പരിവർത്തനത്തിൻ്റെ തന്ത്രമാണ് ഇത്തവണ ബി.ജെ.പി പയറ്റുന്നത്. തൊഴിലില്ലായ്മ ഒഡീഷയിലെ ഒരു പ്രധാന പ്രശ്നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 30 ലക്ഷം പേർ ഒഡീഷയിൽ നിന്ന് തൊഴിൽ തേടി കുടിയേറിയെന്നാണ് കോൺഗ്രസിൻ്റെ കണക്ക്.
കാർഷിക പ്രതിസന്ധിയും സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ പ്രശ്നമാണ്. സംസ്ഥാനത്തെ ആറ് പ്രദേശങ്ങളിൽ അഞ്ച് എണ്ണവും തീരപ്രദേശമാണ്, ഇവിടുത്തെ കർഷകർ മൺസൂണിനെയാണ് ആശ്രയിക്കുന്നത്. ഇടയ്ക്കിടെ വരുന്ന ചുഴലിക്കാറ്റ് മൂലം പലപ്പോഴും വിളകൾ നശിക്കുന്നു. പട്നായിക്കിനെ സംബന്ധിച്ചിടത്തോളം, സംസ്ഥാന തലത്തിൽ പോലും പാർട്ടിക്കുള്ളിലെ വിഭാഗീയത പ്രബലമാണ്.'
Keywords: News, National, Bhuvaneshwar, Naveen Patnaik, Election, Congress, BJP, Politics, Agriculture, Record, 4-State-Assembly-Election, Odisha assembly election: Record awaits Naveen Patnaik.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.