ഒബാമയെ മണവാട്ടിമാര്‍ സ്വീകരിക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 25.01.2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കാന്‍ പരമ്പരാഗത വിവാഹവസ്ത്രത്തില്‍ യുവതികളെത്തും. ജനുവരി 26ന് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ നല്‍കുന്ന സ്വീകരണചടങ്ങിലാണ് യുവതികള്‍ വിവാഹവേഷത്തില്‍ ഒബാമയെ സ്വീകരിക്കാനെത്തുക.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒബാമയെ സ്വീകരിക്കും. ഹോട്ടല്‍ ജീവനക്കാര്‍ ബൊക്കെകളും ഹാരങ്ങളുമണിയിച്ച് ഒബാമയെ വരവേല്‍ക്കും. രാജ്യത്തെ 6 ദേശങ്ങളിലെ വധുക്കളുടെ പരമ്പരാഗത വസ്ത്രമാണ് യുവതികള്‍ ധരിക്കുക.
രണ്ട് പ്രമുഖ കോണ്‍ഫറന്‍സുകളില്‍ ഒബാമ പങ്കെടുക്കും. സി.ഇ.ഒ ഫോറം, ഇന്ത്യ യുഎസ് ബിസിനസ് ഫോറം തുടങ്ങിയ കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയിലേയും യുഎസിലേയും മുതിര്‍ന്ന സി.ഇ.ഒമാര്‍ പങ്കെടുക്കും.

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പി മിസ്ത്രിയാണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്. ഹണിവെല്‍ ചെയര്‍മാനും സി.ഇ.ഒയുമായ ഡേവിഡ് എം കോട്ടെയും പരിപാടിയെ അഭിസംബോധന ചെയ്യും.

ഒബാമയെ മണവാട്ടിമാര്‍ സ്വീകരിക്കുംഷാജഹാന്‍ ബാള്‍റൂമിലും ദര്‍ബാര്‍ ബാള്‍റൂമിലുമാണ് കോണ്‍ഫറന്‍സുകള്‍ യഥാക്രമം സംഘടിപ്പിച്ചിരിക്കുന്നത്.

ജനുവരി 24 മുതല്‍ ഹോട്ടലില്‍ മറ്റ് കോണ്‍ഫറന്‍സുകള്‍ റദ്ദാക്കിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയവും വ്യവസായ വകുപ്പും കോണ്‍ഫറന്‍സ് വിജയകരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

SUMMARY: The US president Barack Obama will be received by women dressed as traditional brides at the Taj Palace hotel in New Delhi on January 26.

Keywords: US President, Barack Obama, Taj Palace, Traditional brides, Republic Day Parade,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia