Nupur Sharma | 'ഉടന്‍ ഹാജരാകുക, അല്ലാത്തപക്ഷം കടുത്ത നടപടി'; നൂപൂര്‍ ശര്‍മയ്ക്ക് അന്ത്യശാസനം നല്‍കി മമത ബാനര്‍ജിയുടെ പൊലീസ്
Jul 7, 2022, 13:25 IST
കൊല്‍കത: (www.kvartha.com) പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ ബിജെപി വക്താവ് നൂപൂര്‍ ശര്‍മയ്ക്കെതിരെ എടുത്ത കേസില്‍ ചോദ്യം ചെയ്യാനായി ഉടന്‍ ഹാജരാകാന്‍ അന്ത്യശാസനം നല്‍കി കൊല്‍കത പൊലീസ്. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അവര്‍ കത്തെഴുതിയെങ്കിലും പൊലീസ് വഴങ്ങിയില്ല.
ഉടന്‍ തന്നെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ നൂപൂറിന് മേലുള്ള സമ്മര്‍ദം വര്‍ധിച്ചു. കൂടുതല്‍ സമയം നല്‍കാന്‍ പൊലീസ് വിമുഖത കാട്ടുന്നതായി നൂപൂറിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ബിജെപി ദേശീയ വക്താവ് ആയിരുന്ന നൂപൂര്‍ ശര്‍മ മേയ് 27ന് പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് നൂപൂറിനെതിരെ പൊലീസ് പരാതി നല്‍കി. ദി നര്‍കെല്‍ഡംഗ, ആംഹെര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുകളിലും എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും നൂപൂര്‍ ശര്‍മയെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും ഇതുവരെ എത്തിയില്ല. പകരം, തന്റെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് കത്തെഴുതി വീണ്ടും സമയം തേടുകയായിരുന്നു.
ശനിയാഴ്ച നൂപുര്‍ ശര്‍മയ്‌ക്കെതിരെ കൊല്‍കത പൊലീസ് ലൂകൗട് നോടിസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച നര്‍കെല്‍ദംഗ പൊലീസ് സ്റ്റേഷനിലേക്ക് നൂപൂര്‍ ശര്‍മ വീണ്ടും കത്തെഴുതി. അതിലും തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്ക പ്രകടിപ്പിക്കുകയും ഹാജരാകാന്‍ കൂടുതല്‍ സമയം തേടുകയും ചെയ്തു.
നൂപൂര്‍ ശര്‍മയെ ഉടന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കരുതുന്നു. അതിനാല്‍ ഉടന്‍ ഹാജരാകണമെന്ന് നൂപൂരിനെ പൊലീസ് അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം കൂടുതല്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി.
പരാമര്‍ശം വിവാദമായതോടെ, ഒരു അഭിഭാഷക എന്ന നിലയില്‍ അവര്‍ ചെയ്തത് ലജ്ജാകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അവര്‍ രാജ്യത്തോട് മാപ്പ് പറയണം. അവര്‍ രാജ്യത്ത് അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് അവരാണ് ഉത്തരവാദിയെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Keywords: 'Appear immediately, OTHERWISE...,' Mamata Banerjee's Police sends ULTIMATUM to Nupur Sharma, Kolkata, News, Mamata Banerjee, Police, Notice, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.