സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന എന്‍ആര്‍ഐ യുവാവ് മരിച്ചു. 21 കാരനായ ആന്‍മോള്‍ സര്‍ണയാണ് മരിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിയായ ഇയാള്‍ ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടുകല്‍ക്കാജിയിലെ സൌത്ത് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു നടന്ന പാര്‍ട്ടിക്കിടെ സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാകുകയും ഇയാളെ സുഹൃത്തുക്കള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. പൊട്ടിച്ച ബിയര്‍ ബോട്ടില്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചത്. രക്തത്തില്‍ കുളിച്ച് യുവാവ് കിടക്കുന്നതു കണ്ട് ഇതുവഴി കടന്നുപോയ ആരോ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ആന്‍മോളിന്റെ സുഹൃത്തായ ചീക്കിയുടേതാണ് അപ്പാര്‍ട്ട്‌മെന്റ്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

SUMMARY: Delhi: In a shocking incident, a 21-year-old NRI youth succumbed to his injuries after being allegedly beaten by his friends while he was partying with them, police said. However, no arrests have been made by the police so far.

Keywords: National news, Obituary, Delhi, Shocking incident, 21-year-old, NRI youth, Succumbed, Injuries, Beaten,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia