ഒടുവില്‍ ആ രഹസ്യവും പുറത്തായി; മോഡിക്ക് വിവാദ കോട്ട് നല്‍കിയ ആളെ കണ്ടെത്തി
Feb 18, 2015, 14:50 IST
സൂററ്റ്: (www.kvartha.com 18/02/2015) ഏറെ ഒച്ചപ്പാടുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരെഴുതിയ വിവാദ കോട്ട് മോഡിക്ക് സമ്മാനമായി നല്‍കിയ ആളെ കണ്ടെത്തി. ഗുജറാത്തി എന്‍.ആര്‍.ഐ ബിസിനസുകാരനായ രമേശ് കുമാര്‍ ഭികബനി വിരാനിയാണ് മോഡിക്ക് കോട്ട് സമ്മാനിച്ചത്.
ജനുവരി 26ന് നടക്കുന്ന തന്റെ മകന്റെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയപ്പോഴാണ് ഈ കോട്ട് സമ്മാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. അതേസമയം വിവാദമായ കോട്ടിനെക്കുറിച്ച് മോഡി ഒരിക്കല്‍ പോലും പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് കോട്ട് സമ്മാനിച്ചതെന്നും വിരാനി പറഞ്ഞു. ജനുവരി 25ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് പ്രധാനമന്ത്രി വിവാദ കോട്ട് ധരിച്ചത്.
അടുത്തിടെ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ഈ കോട്ട് മോഡിക്ക് നല്‍കിയത് അംബാനിയാണെന്ന് ആരോപിച്ചിരുന്നു. ഈ കോട്ടിന് പത്ത് ലക്ഷം രൂപ വിലവരുമെന്ന റിപോര്‍ട്ട് വിരാനി നിഷേധിച്ചു. ഇത്രയും വിലകൂടിയ കോട്ട് വാങ്ങാനുള്ള സാമ്പത്തിക ശേഷി തന്റെ മകനില്ലെന്നാണ് വിരാനി ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത്.
SUMMARY: A Gujarati NRI businessman has claimed that he gifted the monogrammed pin-striped black suit that Prime Minister Narendra Modi wore during his famous 'Chai Pe Charcha' with US President Barack Obama last month in New Delhi.
Keywords: BJP, Prime Minister, Narendra Modi, Controversy, Coat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.