മദ്യ പരസ്യങ്ങളിലെ അഭിനയം: 5 ബോളിവുഡ് താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്
May 9, 2014, 11:10 IST
ഭോപ്പാല്‍: (www.kvartha.com 09.05.2014) മദ്യക്കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിക്കുകയും ഇവയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതിന് അഞ്ച് ബോളിവുഡ് താരങ്ങള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചു.
പരസ്യങ്ങളില്‍ അഭിനയിക്കുക വഴി താരങ്ങള്‍ സംസ്ഥാനത്തെ എക്‌സൈസ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അവ്‌ഡേഷ് ബദോറിയ എന്ന പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്.
പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സെയ്ഫ് അലിഖാന്‍, സുനില്‍ ഷെട്ടി, അജയ്‌ദേവ്ഗണ്‍, മനോജ് ബാജ്‌പേയ്, എന്നിവരോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. താരങ്ങളെക്കൂടാതെ മൂന്ന് ഡിസ്ലറികളുടെ മാനേജിംഗ് ഡയറക്ടര്‍മാരോടും ആറാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സംഭവത്തില്‍ താരങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് വിമുഖത
കാണിക്കുകയാണെന്ന് പരാതിക്കാരന്‍ അവ്‌ഡേഷ് ബദോറിയ ആരോപിച്ചു. മദ്യക്കമ്പനികളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഗ്വാളിയര്‍ പോലീസ് സൂപ്രണ്ടിനോടും ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പടന്നക്കാട് കാര്‍ഷിക കോളജിലെ പിജി കോഴ്‌സ് മാറ്റരുത്: പി. കരുണാകരന്‍
Keywords: Bhoppal, Bollywood, Actor, Notice, Court, Complaint, Allegation, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.