ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാനോ, യുപിഎ അധ്യക്ഷനാകാനോ ഇല്ലെന്ന് തുറന്നടിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

 


മുംബൈ: (www.kvartha.com 04.04.2022) കേന്ദ്രത്തില്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പടപൊരുതാന്‍ യുപിഎയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം തള്ളി നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാനോ, യുപിഎ അധ്യക്ഷനാകാനോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരായ ഒരു പോരാട്ടത്തിലും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താനാകില്ല. അധികാരമില്ലെങ്കിലും രാജ്യത്ത് എല്ലായിടത്തും വേരോട്ടമുളള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ ബിജെപി വിരുദ്ധ പോരാട്ടങ്ങള്‍ പൂര്‍ണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാനോ, യുപിഎ അധ്യക്ഷനാകാനോ ഇല്ലെന്ന് തുറന്നടിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

'ഞാന്‍ അത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ബിജെപിക്കെതിരെ രാഷ്ട്രീയ മുന്നണി എന്ന നിലയില്‍ യോജിച്ച പോരാട്ടം നടത്താന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ സഹായം നല്‍കും' -പവാര്‍ പറഞ്ഞു. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം പൂര്‍ണമായും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ല.

ജനങ്ങളെ ഭിന്നിപ്പിക്കുകയും രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് ചിലരുടെ ലക്ഷ്യം. 2002ലെ കലാപവേളയില്‍ കശ്മീര്‍ താഴ്വരയെക്കാള്‍ മോശം സ്ഥിതിയായിരുന്നു ഗുജറാതില്‍. അവിടെ ദുരിതമനുഭവിച്ചവരുടെ കഥ പറയാന്‍ ഒരു ബിജെപി നേതാവും മുന്നോട്ടു വന്നു കണ്ടില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Mumbai, News, National, BJP, Politics, Congress, Sharad Pawar, Leading, UPA, NCP, Not At All Interested, Says Sharad Pawar on Leading UPA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia