Died | കെട്ടിടത്തിന്റെ എട്ടാംനിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Jun 17, 2023, 17:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) കട്ടിടത്തിന്റെ എട്ടാംനിലയില്‍ നിന്ന് വീണ് 21കാരന് ദാരുണാന്ത്യം. മഥുര കോളജിലെ വിദ്യാര്‍ഥിയാന് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവ് അബദ്ധത്തില്‍ താഴേക്ക് വീണതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷണം തുടങ്ങി. നോയിഡയില്‍ വെള്ളിയാഴ്ച രാത്രി 11.15 മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: ടവറിലെ സെക്യൂരിറ്റി ഗാര്‍ഡ് ആണ് അപകടത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്. രക്തത്തില്‍ കുളിച്ച യുവാവിന്റെ തലക്കടക്കം ഗുരുതര പരുക്കേറ്റിരുന്നു. യുവാവിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. കെട്ടിടത്തിന്റെ എട്ടാംനിലയിലാണ് ബന്ധുക്കള്‍ താമസിക്കുന്നത്. രാത്രിയില്‍ യുവാവ് ബാല്‍കണിയില്‍ നിന്ന് ഫോണില്‍ സംസാരിക്കവെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് അവര്‍ പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Noida, News, Kerala, Student, College student, Noida: College student dies after falling from 8th floor of building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

