'വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തത് ഭയാനകം'; വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി മലാല യൂസഫ്‌സായ്

 


ന്യൂഡെല്‍ഹി: (www.kvartha.com 09.02.2022) കര്‍ണാടകയില്‍ ഹിജാബ് വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ഥിനികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ രൂക്ഷപ്രതികരണമാണ് മലാല ട്വിറ്റര്‍ പങ്കുവച്ചത്. 

ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലായ ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പങ്കുവച്ചാണ് ട്വീറ്റ്. സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ഇനിയെങ്കിലും ഇന്‍ഡ്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

'വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തത് ഭയാനകം'; വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി മലാല യൂസഫ്‌സായ്

ഹിജാബോ വിദ്യാഭ്യാസമോ? നിര്‍ബന്ധിത തിരഞ്ഞെടുപ്പിലേക്ക് കോളജ് ഞങ്ങളെ എത്തിക്കുന്നുവെന്ന ഒരു വിദ്യാര്‍ഥിനിയുടെ വാചകം ഉദ്ധരിച്ചാണ് മലാലയുടെ ട്വീറ്റ് ആരംഭിക്കുന്നത്. 

മലാലയുടെ ട്വീറ്റ്: 

'പഠനവും ഹിജാബും തിരഞ്ഞെടുക്കാന്‍ കോളജ് ഞങ്ങളെ നിര്‍ബന്ധിക്കുന്നു'.  

'ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്. കുറഞ്ഞതോ കൂടുതലോ ധരിക്കുന്ന വിഷയത്തില്‍ സ്ത്രീകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നു. ഇന്‍ഡ്യന്‍ നേതാക്കള്‍ മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം.'- മലാല ട്വീറ്റ് ചെയ്തു.

Keywords:  News, National, New Delhi, Controversy, Social Media, Twitter, Nobel laureate Malala Yousafzai comments on hijab controversy in Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia