Mid-Day Meals | പച്ചക്കറികൾ പോയിട്ട് പരിപ്പ് കറി പോലുമില്ല; ഈ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് മഞ്ഞൾ ചോർ മാത്രം!

 
Mid-Day Meals
Mid-Day Meals


പോഷകാഹാരക്കുറവ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ 

റായ്പൂർ: (KVARTHA) ചില സംസ്ഥാനങ്ങളിൽ  കുട്ടികൾക്ക് ഉച്ചഭക്ഷണമായി (Mid-Day Meals) ചപ്പാത്തിയും ഉപ്പും നൽകുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ഛത്തീസ്‌ഗഢിലെ (Chhattisgarh) സ്കൂൾ കുട്ടികൾക്ക് (School Students) ചോറിൽ മഞ്ഞൾ മാത്രം (Turmeric rice) ചേർത്ത്  വിതരണം ചെയ്യുന്നതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. പരിപ്പ് കറിയോ പച്ചക്കറികളോ (Vegetables) ഇല്ലാതെയാണ് വെറും മഞ്ഞൾ ചോർ മാത്രം മിക്ക ദിവസങ്ങളിലും  നൽകുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് (Department of Education) ഉച്ചഭക്ഷണ പദ്ധതിക്കായി പോഷകഗുണമേറിയ വിഭവങ്ങളുടെ (Nutrient Rich Foods) ഒരു മെനു നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പല സ്കൂളുകളിലും വിഭവങ്ങൾ പരിമിതമാണ്. പലപ്പോഴും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പച്ചക്കറികളും പയറുവർഗങ്ങളും കുട്ടികൾക്ക് ലഭിക്കാതെ വരുന്നു. പകരം, മഞ്ഞൾ ചേർത്ത സാധാരണ ചോറുമാത്രമാണ് നൽകുന്നത്. ഇത്തരം പോഷകഹീനമായ ഭക്ഷണക്രമം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 2022 ലെ കണക്കുകൾ പ്രകാരം, ഛത്തീസ്‌ഗഢിൽ  17.76% കുട്ടികൾ പോഷകാഹാരക്കുറവിനാൽ ബുദ്ധിമുട്ടുന്നവരാണ്.

പച്ചക്കറികൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നില്ല

ബിജാപൂർ ഗ്രാമത്തിലെ പട്ടേൽ പാറയിലുള്ള ബിജാപൂർ പ്രൈമറി സ്കൂളിൽ (Bijakura Primary School) 43 വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.  എന്നാൽ, കഴിഞ്ഞ ഒരു ആഴ്ചയിലധികമായി സ്കൂളിൽ പച്ചക്കറികൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നില്ല. കരാറുകാർക്ക് പണം നൽകാത്തതാണ് വിതരണത്തിലെ പ്രശ്‌നത്തിന് കാരണം  എന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. ഈ വിഷയത്തിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരം കുറ്റം പറയുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുട്ടികളാണ്.

അങ്കണവാടികളും സമാനം 

സംസ്ഥാനത്തെ പോഷകാഹാര പദ്ധതികളെ ബാധിക്കുന്ന വലിയ പ്രശ്നത്തിന്റെ ഒരു ഉദാഹരണമാണ് ബിജാപൂർ പ്രൈമറി സ്കൂളിലെ പ്രശ്നം. കുട്ടികളിലും ഗർഭിണികളിലും ഉണ്ടാകുന്ന പോഷകാഹാരക്കുറവിനെ ഇല്ലാതാക്കുന്നതിനായി സർക്കാർ തയ്യാറാക്കി വിതരണം ചെയ്യുന്ന 'പോഷകാഹാര വിതരണ പദ്ധതിയി'ലെ തടസ്സങ്ങൾ മൂലം  52,474 അങ്കണവാടികളിലേക്കുള്ള (Anganwadis) വിതരണം ഒരു ആഴ്ചയിലേറെയായി നിർത്തിവച്ചിരിക്കുകയാണ്.  കുട്ടികൾക്കും ഗർഭിണികൾക്കും പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനു പുറമേ, മറ്റ് നിരവധി പ്രവർത്തനങ്ങളും അങ്കണവാടികൾ ചെയ്തുവരുന്നു.

ശാരീരികവും മാനസികവുമായ വികസത്തെ ബാധിക്കും

പുറത്തുവരുന്നത് ഗുരുതരമായ പ്രശ്നമാണ്. സർക്കാർ നിർദേശിക്കുന്ന പോഷകസമതുലിത ഭക്ഷണക്രമം കുട്ടികൾക്ക് ലഭിക്കുന്നില്ല. പലപ്പോഴും അവർക്ക് കഞ്ഞി അല്ലെങ്കിൽ മഞ്ഞൾ ചേർത്ത ചോറ് മാത്രമാണ് ലഭിക്കുന്നത്.  പോഷകാഹാരക്കുറവ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസത്തെ പ്രതികൂലമായി ബാധിക്കും. പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ കുട്ടികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia