അഭിപ്രായ സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല: സുപ്രീം കോടതി

 


അഭിപ്രായ സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: അഭിപ്രായസ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്ന്‌ സുപ്രീം കോടതി. ഭരണഘടനയുടെ 19, 21 വകുപ്പുകള്‍ പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും വ്യവസ്ഥകള്‍ ഉണ്ട്. എന്നാല്‍ ഈ വ്യവസ്ഥകള്‍ പരിധിയില്ലാത്തതല്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയെക്കുറിച്ച് ബോധവാനായിരിക്കണം. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ലക്ഷമണ രേഖയുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എച്ച് കപാഡിയയാണ്‌ സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

അതേസമയം കോടതി റിപോര്‍ട്ടിംഗിന്‌ മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ വേണ്ടെന്നും കോടതി വ്യക്തമാക്കി. മാധ്യമറിപോര്‍ട്ടിംഗില്‍ പരാതിയുള്ള കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശമുണ്ട്. വിവിധ കേസുകളിലെ മാധ്യമറിപോര്‍ട്ടിംഗിനെതിരായ കേസുകള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ്‌ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

മാധ്യമങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ പുറത്തിറക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാധ്യമറിപോര്‍ട്ടിംഗില്‍ കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാം. ഹൈക്കോടതിയേയോ സുപ്രീം കോടതിയെയോ സമീപിച്ച് മാധ്യമ റിപോര്‍ട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കക്ഷികള്‍ക്ക് അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ അത് കോടതിയലക്ഷ്യമാവാതിരിക്കാന്‍ മുന്‍ കരുതലുകള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

SUMMERY: New Delhi: The Supreme Court on Tuesday refused to frame guidelines on media reporting across the board. The apex court however said media also has a responsibility of ensuring reporting is based on solid facts and that journalists should also know the 'lakshman rekha' so that they don't cross the line of contempt.

Keywords: National, Supreme Court of India, Medias, Rights, Guidelines to medias, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia