ക്രിമിനല്‍ കേസുകളില്‍ നിന്നും കുറ്റവിമുക്തരായവരെ പോലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി

 


ഡെല്‍ഹി: (www.kvartha.com 02.12.2014) ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കോടതി പിന്നീട് കുറ്റവിമുക്തരാക്കിയാലും അത്തരക്കാരെ പോലീസ് സേനയില്‍ നിയമിക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പൊതുജനങ്ങളെ സംരക്ഷിക്കുകയാണ് പോലീസിന്റെ ധര്‍മം.

അതുകൊണ്ടുതന്നെ സത്യസന്ധരും കറ കളഞ്ഞവരുമാവണം പോലീസുകാരെന്നും ജസ്റ്റിസ്
ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ശിക്ഷാകാലയളവിനുള്ളില്‍ നല്ല നടപ്പിനെ തുടര്‍ന്ന് കോടതി  പ്രതികളെ കുറ്റവിമുക്തരാക്കാറുണ്ട്. എന്നാല്‍ പ്രതികള്‍ ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ക്രിമിനല്‍ കേസുകളില്‍ നിന്നും കുറ്റവിമുക്തരായവരെ പോലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി


Keywords:  New Delhi, Criminal Case, Supreme Court of India, Justice, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia