No GST | സന്തോഷ വാർത്ത! ഹോസ്റ്റലുകൾ, റെയിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ്, വെയിറ്റിംഗ് റൂം, ക്ലോക്ക് റൂം എന്നിവയ്ക്ക് ഇനി ജി എസ് ടി ഈടാക്കില്ല 

 
NO GST
NO GST


കുറഞ്ഞത് 90 ദിവസമെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ ഇളവ് ലഭിക്കും 

ന്യൂഡൽഹി: (KVARTHA) ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിരവധി പ്രഖ്യാപനങ്ങൾ നടത്തി. ഇതിൽ ഇന്ത്യൻ റെയിൽവേ നൽകുന്ന സേവനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും അവർ അറിയിച്ചു.

റെയിൽവേ സേവനങ്ങൾ 

പ്ലാറ്റ്ഫോം ടിക്കറ്റുകൾ, റിട്ടയറിങ് റൂം, വെയിറ്റിംഗ് റൂം, ക്ലോക്ക് റൂം സേവനങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാർ സേവനങ്ങൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. റെയിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും റെയിൽവേ സ്റ്റേഷനുകളിലെ സേവനങ്ങളുടെ ഉപയോഗത്തിനും ഇപ്പോൾ ജി.എസ്.ടി. ബാധകമല്ല. ഇത് യാത്രക്കാർക്ക് ചിലവ് കുറയ്ക്കും. 

ഹോസ്റ്റൽ 

ഇതുകൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്തുള്ള ഹോസ്റ്റൽ സേവനങ്ങൾക്ക് ഒരാൾക്ക് പ്രതിമാസം 20,000 രൂപ വരെ ഇളവ് നൽകി. ഇത് വിദ്യാർത്ഥികൾക്കടക്കം ആശ്വാസം നൽകുന്ന വാർത്തയാണ്. ഈ ഇളവ് വിദ്യാർത്ഥികൾക്കോ ​​തൊഴിലാളി വിഭാഗത്തിനോ ഉള്ളതാണെന്നും കുറഞ്ഞത് 90 ദിവസമെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്താമെന്നും ധനമന്ത്രി വ്യക്തമാക്കി. പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഈ നീക്കം പ്രയോജനപ്പെടും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia