കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

 


ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. നിരക്ക് കൂട്ടി നഷ്ടം നികത്താന്‍ കെ.എസ്.ആര്‍.ടി.സി തയാറാകണമെന്നും കെ.എസ്.ആര്‍.ടി.സിയുടെ കെടുകാര്യസ്ഥതയാണ് നഷ്ടത്തിലാകാന്‍ കാരണമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ഉദ്യോഗസ്ഥരുടെ ദുര്‍ഭരണമാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാക്കിയത്. ജനപ്രതിനിധികള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യ യാത്ര അനുവദിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായി. ഈ വിധിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്.
കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

Also read:
സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

Keywords:  New Delhi, National, Supreme Court of India, KSRTC, Subsidy, Political Leaders, Media worker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia