ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പിന്‍വലിക്കണമെന്ന പാര്‍ട്ടി നിലപാടില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് തൃണമൂല്‍ നേതാവും കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ്. ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിലും പാചക വാതക സിലിണ്ടറുകള്‍ വെട്ടിക്കുറച്ചതിലും ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് തീര്‍ത്തും എതിരാണ്. ഈ നിലപാടില്‍ മാറ്റം വരുത്തനാവില്ല-മുകുള്‍ റോയ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് പാര്‍ട്ടി മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി നല്‍കുമെന്നും മുകുള്‍ റോയ് വ്യക്തമാക്കി. പ്രശ്‌നത്തില്‍ താന്‍ കോണ്‍ഗ്രസിന്റെയോ സര്‍ക്കാരിന്റെയോ പ്രതിനിധികളുമായി സംസാരിച്ചിട്ടിലെ്‌ളന്നും മുകുള്‍ റോയ് കൂട്ടിച്ചേര്‍ത്തു. മമതയുടെ ഭീഷണി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കോര്‍ കമ്മറ്റി യോഗം അവസാനിച്ച ഉടനെയായിരുന്നു മുകുള്‍ റോയിയുടെ പ്രതികരണം.
Keywords: National, Mukul Roy, Diesel price hike, Trinamul,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.