നരേന്ദ്രമോഡിയെ അമേരിക്കയ്ക്ക് വേണ്ട; വിസ ഉടന്‍ ലഭിക്കില്ല

 


ന്യു ഡല്‍ഹി: നരേന്ദ്ര മോഡിക്ക് ഏര്‍പെടുത്തിയ വിസ നിഷേധം ഉടനെങ്ങും മാറ്റാന്‍ ഉദ്ദേശമില്ലെന്ന് അമേരിക്ക. അമേരിക്കക്ക് മുന്നില്‍ പ്രതിഛായ മെച്ചപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിക്ക് ഇരുട്ടടിയെന്നവണ്ണമുള്ള ഇക്കാര്യം അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് ബ്‌ളേക്കാണ് അറിയിച്ചത്.

മോഡിക്കെതിരായ കേസുകള്‍ തീര്‍പാകാതെ വിസ നിഷേധം മയപ്പെടുത്തുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന കാര്യം ഉദിക്കുന്നില്ലെന്ന് റോബര്‍ട്ട് ബ്‌ളേക്ക് വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിലെ ഇരകളോട് തുടരുന്ന അനീതി ചൂണ്ടികാട്ടി യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളാണ് മോഡിക്കുള്ള വിസ നിഷേധം തുടരണമെന്ന് ആവശ്യപ്പെട്ടത്.

നരേന്ദ്രമോഡിയെ അമേരിക്കയ്ക്ക് വേണ്ട; വിസ ഉടന്‍ ലഭിക്കില്ലഇതിനിടെ വിസ കാര്യത്തില്‍ ബ്രിട്ടന്‍ നിലപാടില്‍ അയവ് വരുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഗുജറാത്ത് കലാപം പോലുള്ളവ ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ക്ക് മുമ്പാകെ മോഡി കുമ്പസാരം നടത്തിയിരുന്നു.

SUMMARY: US state secretary William Blake said that there is no change in Modi visa policy.

Keywords:  New Delhi, Narendra Modi, Visa, America, National, US, Gujarat Chief Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia