നിതീഷ് കുമാര്‍ വീണ്ടും മുഖ്യനാകാന്‍ ഒരുങ്ങുന്നു; മഞ്ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

 


പാറ്റ്‌ന: (www.kvartha.com 07/02/2015) ഒരിക്കല്‍ നഷ്ടമായ മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. ബീഹാര്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വാദമുന്നയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ശനിയാഴ്ച രാത്രി നിതീഷ് കുമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

ആവശ്യം വന്നാല്‍ ഞങ്ങളുടെ എം.എല്‍.എമാരെ നിരത്തി നിര്‍ത്തും. ഞങ്ങള്‍ക്ക് മതിയായ അംഗസംഖ്യയുണ്ട്. ജനാധിപത്യത്തില്‍ നമ്പറിനാണ് പ്രാധാന്യം നിതീഷ് കുമാര്‍ പറഞ്ഞു.
നിതീഷ് കുമാര്‍ വീണ്ടും മുഖ്യനാകാന്‍ ഒരുങ്ങുന്നു; മഞ്ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
പാര്‍ട്ടി പ്രസിഡന്റ് ശരത് യാദവ് വിളിച്ചുചേര്‍ത്ത എം.എല്‍.എമാര്‍ നിതീഷ് കുമാറിനെ നിയമസഭ നേതാവായി തിരഞ്ഞെടുത്തിരുന്നു. നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇതിനിടെ ജിതന്‍ രാം മഞ്ജിയെ പാര്‍ട്ടി പുറത്താക്കി. നിതീഷ് മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് ജിതന്‍ രാം മഞ്ജിയെ മുഖ്യമന്ത്രിയാക്കിയത്. പുറത്താക്കപ്പെട്ട രാം മഞ്ജി ബിജെപിയെ സമീപിച്ചതായും നിതീഷ് കുമാര്‍ പറഞ്ഞു.

ബിജെപി ജെഡിയുവിനെതിരെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചു.

SUMMARY: Janata Dal United leader Nitish Kumar on Saturday said the JDU will stake claim to form the government and will contact Bihar Governor Kesari Nath Tripathi tonight.

Keywords: Nitish Kumar, JDU, Chief Minister, Bihar, Jitan Ram Manji,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia